0%

Chapter Title : കന്യാചർമം ചില ധാരണകളും സത്യാവസ്ഥയും

Author : kkstories Read All Parts 72
“ഡോക്ടർ ….ഒരു പാട് സ്വപ്നങ്ങളുമായി എല്ലാരെയും പോലെ എന്റെയും ആദ്യരാത്രി ആരംഭിച്ചു. എനിയ്ക്ക് വേണ്ടി മാത്രം കാത്തിരിയ്ക്കുന്ന കന്യകയായ എന്റെ ഭാര്യയുടെ കന്യാചർമം ഇപ്പോൾ പൊട്ടുമെന്നും രക്തം വരുമെന്നും ഞാൻ പ്രതീക്ഷിച്ചു. പക്ഷേ സംഭോഗം കഴിഞ്ഞിട്ടും ഒരു തുള്ളി രക്തം പോലും കിനിഞ്ഞില്ല .ഭാര്യയുടെ അവിഹിത വേഴ്ചകളെ പറ്റിയുള്ള എന്റെ സംശയം അവിടെ തുടങ്ങി…”.
ഒരു മനശാസ്ത്രജ്ഞന്റെ മുന്നിൽ വരുന്ന പ്രധാന സംശയങ്ങളിൽ ഒന്നാണ് ഇത്. ദാമ്പത്യ ജീവിതത്തിലെ ആദ്യ സംഭോഗത്തിലാണ് യുവതികളുടെ കന്യാചർമം ഭേദിയ്ക്കപ്പെടുന്നത് വിവാഹ പൂർവ്വ ബന്ധത്തിൽ എർപ്പെട്ടിട്ടില്ലാത്ത കന്യകകളുടെ കാര്യത്തിലാണ് ഇത് പ്രസക്തം. എന്നാൽ കന്യാചർമം ലൈംഗികബന്ധത്തിൽ കൂടി അല്ലെതെയും ഭേദിയ്ക്കപ്പെടാവുന്നതാണ്.ചിലപ്പോൾ കായികമായ അധ്വാനമോ ലൈംഗികാവയവത്തിന്റെ രോഗബാധയോ കന്യാചർമത്തിനു പോറലേല്പിച്ചു എന്നും വരാം.വ്യക്തികളെ അനുസരിച്ചു വ്യത്യസ്തമായിരിയ്ക്കും കന്യാചർമത്തിന്റെ കാഠിന്യം.ആദ്യമായി ഉണ്ടാകുന്ന സംഭോഗത്തിനു നേരിയ രക്തപ്രവാഹം പ്രായേണ കാണാറുണ്ട്‌. ചിലർക്ക് വേദനയുണ്ടായി എന്നും വരാം. ലൈംഗികപരമായി അറിവില്ലാത്ത ദമ്പതികൾ എങ്കിൽ സംഭോഗത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാനും സാധ്യതയുണ്ട്.
ആദ്യ സംഭോഗത്തിന്റെ ഉത്കണ്ഠ  കുറെയൊക്കെ പരിഹരിയ്ക്കാൻ കഴിയണം എങ്കിൽ പുരുഷന്റെ നിയന്ത്രണവും സ്ത്രീയുടെ സഹകരണവും ആവശ്യമാണ്‌. പിന്നീടുള്ള ആരോഗ്യപരമായ ബന്ധത്തിന് ഇത് ആവശ്യമാണ്‌. ആദ്യ വേളകളിലെ അമിതമായ ഭോഗതാത്പര്യം ദമ്പതിമാരുടെ ശാരീരിക-മാനസിക തകർച്ചയിൽ കൊണ്ടെത്തിയ്ക്കും.
ആദ്യ സംഭോഗത്തെ തുടർന്നു കന്യാ ചർമം ഭേദിയ്ക്കുകയും വിശ്രമമില്ലാതെ അടുത്ത സംഭോഗത്തിനു തുനിയുകയും ചെയ്യുന്നത് വിവേകമല്ല . കന്യാചർമം പൊട്ടിയിട്ടുണ്ടെങ്കിൽ വേദന സ്വാഭാവികമായിരിയ്ക്കും. ഈ വേദന യോനീ നാളത്തിന്റെ സങ്കോച വികാസത്തെ തുടർന്നു കുറച്ചു കാലം നിലനിൽക്കുന്നതിനാൽ ആദ്യ സംഭോഗത്തിനു ശേഷം അല്പം ദിവസം വരെ ക്ഷയോടെ കാത്തിരിയ്ക്കുക.

💬 Comments

View all comments