Chapter Title : കന്യകൻ 1 [Sorrow]
കൊച്ചു പ്രത്യുഷിലേക്ക് നോട്ടമിടുന്നുണ്ടോ എന്നൊരു സംശയം എന്തായാലും കിട്ടിയത് ഒരു പിടക്കോയിയെ തന്നെ ആണ് ഒന്ന് സോപ്പ് ഇട്ടാൽ ചിലപ്പോ വേണ്ട ഇൻഫർമേഷൻ എല്ലാം കിട്ടാൻ ചാൻസ് ഉണ്ട്.
"കാർത്തി... പറഞ്ഞു തരോ..."
"ആദ്യം എനിക്ക് പറഞ്ഞു താ അപ്പോരോം അലോചികലാ"
"അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല എന്റെ അമ്മയുടെ അഡ്രസ് ഇവിടെങ്ങാണ്ട് ആണ് അമ്മയുടെ വീടുമറ്റോം ഞാൻ കണ്ടിട്ടും ഇല്ല അപ്പൊ ഇവിടെ വല്ലോം ആകുമോ എന്ന് നോക്കാൻ വന്നതാ "
"അതല്ല ഞാൻ ചോദിച്ചേ മോനെ.. അഹ് കാട് താണ്ടി ഇങ്കെ എങ്ങനെ എത്തി എന്നാ ചോദിച്ചേ..."
"ഓ... കൊറച്ചു കഷ്ടപ്പെട്ടു...ഓര്മിപ്പിക്കല്ലേ പൊന്നോ... മാടനും മറുതയും പ്രേതവും എല്ലാം കൂടെ ഉള്ളൊരു വൃത്തികെട്ട കാട് "
ഞാൻ പറഞ്ഞു മുഴുവനാക്കിയതേ അവൾ കിടന്നു ചിരിക്കുന്നുണ്ട്.
"മറുത ന്നു സൊന്ന എന്താ...?"
"മറുത എന്ന് പറയുമ്പോ പ്രേതം പോലെ ഒക്കെ തന്നെ വേറെ വിഭാഗം വഴി ഒക്കെ തെറ്റിക്കും "
"തെരിയാത്... അതൊക്കെ താണ്ടി ഇവിടെ എങ്ങനെ എത്തി എന്നാ ചോദിച്ചേ "
"അതു തന്നെയാ പറഞ്ഞെ കുറച്ചു കഷ്ടപ്പെട്ടു... കാട് കയറുന്നതിനു മുമ്പേ കുറച്ചു കല്പനകൾ കിട്ടി അതു പാലിച്ചാൽ ഇവിടെ എത്താം എന്ന് ഞാൻ അവർ പറഞ്ഞതെല്ലാം സത്യമാണെന്നു കരുതിയില്ല പക്ഷെ പകുതി എത്തിയപ്പോഴാ ഒരു ലക്ഷണം കെട്ട കാട് ആണെന്ന് മനസ്സിലയെ "
"ഏയ്...കാടെ കുറ്റം സൊല്ലാതെ അവർ കേട്ട കോപപ്പെടുവേ"
അവൾ പെട്ടെന്ന് ചിരിയെല്ലാം നിറുത്തി ഗൗരവത്തിൽ പറഞ്ഞു.
"ആര് കോപപ്പെടും...?"
അവൾ വലിയൊരു ശ്വാസം വലിച്ചു വിട്ടു ഇപ്പൊ
💬 Comments
View all comments