Chapter Title : കന്യകൻ 1 [Sorrow]
"സത്യം... ഞാൻ പുറത്തു ഇറങ്ങില്ല.." "നല്ലത്... രാത്രി ആയാൽ കതകിൽ യാര് വന്ദു മുട്ടിയാലും തുറക്കരുത് കെട്ടിയ...?" "ആര് വന്നു മുട്ടും...?" "അയ്യോ യാരാ ഇരുന്താലും കതകു തുറക്കരുത്. എന്റെ ശബ്ദം കേട്ടാൽ പോലും. ഈ ഗ്രാമത്തിൽ ആരും ഒറ്റ മനുഷ്യൻ കൂടെ രാത്രിയിൽ വെളിയിൽ ഇറങ്ങ മാട്ടെ അവിടെ നോക്ക് അതു താ കക്കൂസ് വെളിയിൽ പോക വേണ്ട കതകിൽ വന്ദു കൊറേ പേര് പല കാരണങ്ങൾ പറഞ്ഞു മുട്ടും കതകു തുറക്കാനും പാടില്ല ആരെങ്കിലും അകത്തു കയറട്ടെ എന്ന് ചോദിച്ചാൽ ഒരിക്കലും സമ്മതിക്കാനും പാടില്ല കേക്കിരിയ...?" പെട്ടെന്ന് അവൾ എന്നെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു എന്റെ നോട്ടം പിന്നെയും അറിയാണ്ട് അവളുടെ മറുകിൽ വേണ്ടായിരുന്നു. "ആ കേൾക്കുന്നുണ്ട്..." "നല്ല കേൾക്കു നിനക്കാകെ ആണ് പറയുന്നത് ആരെയും ഉള്ളയിൽ വരാൻ പറയരുത് വെളിയിലും പോക കൂടാത് വാതിൽ ഒരിഞ്ചു പോലും അനക്ക കൂടാതെ..." "മ്മ്..." "ഇതിൽ ഏതെങ്കിലും തെറ്റിച്ചാൽ നാളെ നീ ജീവനോടെ ഉണ്ടാകില്ല " പെട്ടെന്ന് ഉള്ളിൽ കൂടെ ഒരു മിന്നൽ പോയെ പോലെ അവളുടെ വാക്കുകൾ കടന്നു പോയി സംഗതി അത്യാവശ്യം സീരിയസ് ആണ് പക്ഷെ കല്പനകൾ പാലിക്കാൻ എനിക്കറിയാം അതുകൊണ്ടാണ് ഞാൻ ഇവിടെ വരെ എങ്കിലും എത്തിയത്
"ആരും പുറത്തിറങ്ങില്ലെങ്കിൽ ആരാ വാതിലിൽ വന്നു മുട്ടുക..?" എന്റെ ന്യായമായ സംശയം ഞാൻ ഉയർത്തി "നാഗിൻ..." "നാജിന്...?" "നാഗിൻ... ഗ.." "അതെന്തു മൈ..." "ഡേയ്..." "സോറി അതെന്താ...?" "അതെല്ലാം നാളെ സൊല്ലി താരേ അതുക്കെല്ലാം ഒരു ഹിസ്റ്ററിയെ ഇറുക്ക്.വെളിയിലെ മട്ടും ഉറങ്ങാതെ.."
💬 Comments
View all comments