Chapter Title : കന്യകൻ 1 [Sorrow]
"
"പറവാല്ലേ കൊഞ്ചം വലിയിരിക്ക് "
"അതിര്ക്കും... നീങ്ക മലയാളി താനേ...?"
"ആമ "
"മലയാളത്തിലെ പേസുങ്കോ എനക്ക് തെരിയും."
"മലയാളം അറിയുമോ..?"
" അറിയാം ഇവിടുള്ളോർക് മലയാളവും തമിഴും കന്നഡയും ഇംഗ്ലീഷും വഴങ്ങും ബോർഡർ ആണ്. ആണാലും മലയാളം കൊഞ്ചം കഷ്ടം.."
"ആഹ് അതങ്ങനെയാ.."
"എന്നുടെ അപ്പ വന്ദു മലയാളി എന്നെ നല്ല തെരിയ വച്ച താ അനാ മലയാളം പേസുറത് കഷ്ടം ന്നാലെ തമിഴലിയെ പേസി പഴക്കം ആച്ചു."
ഞാൻ അതിനു ചെറിയ ഒരു ചിരി കൊടുത്തു0 അല്ലാണ്ടെന്തു പറയാൻ. അല്ലേലും മലയാളം ഇച്ചിരി കട്ടി ആണ്.
"എന്റെ പേര് കാർത്തിക "
"ഓ നൈസ് ടു മീറ്റ് യു ഞാൻ പ്രത്യുഷ്.."
"പ്രത്യുഷ്....?"
"യാഹ് "
"റൊമ്പ നല്ല പേരാചെ "
"എന്താ എനിക്ക് ചെരൂല്ലേ..?"
"അയ്യോ അപ്പിടി ഇല്ലേ നല്ല പേരാണുന്ന പറഞ്ഞെ നിങ്ങക്ക് നന്നായി ചേരും കാണാനും പ്രകാശം പോലെ തന്നെ ഇറുക്ക് "
അതും പറഞ്ഞു എനിക്ക് ചെറിയ ഒരു ചിരിയും തന്നു വീണ്ടും എന്റെ കയ്യിലെയും നെഞ്ചിലെയും വയറിലെയും എല്ലാം കെട്ടുകൾ പരിശോധിക്കാൻ തുടങ്ങി. അവൾക്ക് തൊടണ്ടിടത്തു അല്ലാഞ്ഞിട്ട് കൂടി എന്റെ ദേഹത്തു എല്ലായിടത്തും അവളുടെ വിരലുകൾ അരിക്കുന്നത് പോലെ തോന്നി.
"നീങ്ക മനുഷ്യൻ താനേ..?"
"എന്തു....?"
"മനുഷ്യൻ തന്നെ അല്ലെ എന്ന്...?"
"അതെന്താ അങ്ങനെ ചോദിച്ചേ..?"
"ഒന്നുമില്ല മുറിവെല്ലാം നല്ല വേഗത്തിലാണ് ഉണങ്ങുന്നേ... കയ്യിലെയും കാലിലെയും എല്ലെല്ലാം ഒടിഞ്ഞായിരുന്നു അനാ പെട്ടെന്ന് അതെല്ലാം ശെരിയായി.."
ആ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായില്ല കൂടുതല് ചോദിക്കാനും നിക്കുന്നില്ല
💬 Comments
View all comments