Chapter Title : കന്യകൻ 2 [Sorrow]
അതിനു ഭംഗം വരുത്തിയ അവർ ഗ്രാമവാസികളുമായി ഉടമ്പടിയിൽ എത്തി. അവർ രാത്രി മാത്രമേ ഗ്രാമത്തിൽ കടക്കുകയൊള്ളു അതും അതിഥികൾ ആയി മാത്രം അവരെ പരിചരിക്കുക അവർക്ക് വേണ്ടതെല്ലാം നൽകുക എന്നാൽ നാട്ടിലുള്ളവരെ പകൽ ഒന്നും അവർ ചെയ്യില്ല...ക്ഷണമില്ലാതെ ഒരു കുടിലിൽ പോലും അവർ പ്രവേശിക്കില്ല...
കൂടാതെ നാട്ടിൽ ജനിക്കുന്ന എല്ലാം ആൺകുഞ്ഞുങ്ങളെയും പ്രായപൂർത്തി ആകുന്നതിന്റെ മുമ്പ് കാട്ടിൽ ഒരു ദിവസം താമസിപ്പിക്കണം എന്നും അവരിൽ ഗരുഡവംശം ഉറങ്ങി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും ഇനി അഥവാ അങ്ങനെ ഉണ്ടെങ്കിൽ മുളയിലേ നുള്ളാനും സമ്മതിക്കണം...
അതായിരുന്നു ഉടമ്പടി. ഞങ്ങളെക്കാൾ വളരെ ഏറെ ശക്തരും ജീവൻ അപഹാരിക്കാതെ നഗ്ന നേത്രം കൊണ്ട് നോക്കാൻ പോലും ആകാത്ത, അവർ വച്ച ഉടമ്പടി ഞങ്ങൾക്ക് അംഗീകരിക്കേണ്ടി വന്നു.. അത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.... "
ഇത്രയും പറഞ്ഞു അവൾ വലിയൊരു നെടുവീർപ്പു വിട്ടു ഞാനും അതുപോലെ തന്നെ വലിയൊരു നെടുവീർപ്പും വിട്ടു.അവൾ ഇത്രയും നന്നായിട്ടു മലയാളം പറഞ്ഞതിൽ ചെറിയ അത്ഭുതം തോന്നിയെങ്കിലും അതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഈ കാടിന്റെയും നാടിന്റെയും ഹിസ്റ്ററി ആണ്.
ഞാൻ ഏതോ മുത്തശ്ശി കഥ പോലെ കെട്ടിരുന്നെങ്കിലും ഞാൻ വന്നു പെട്ട ഇടത്ത് പതുങ്ങി ഇരിക്കുന്ന അപകടങ്ങൾ എന്നെ വല്ലാണ്ട് പേടിപ്പിച്ചു.മുഖം ഒന്നുകൂടെ അവളുടെ മാർത്തേക്ക് പൂഴ്ത്തി കണ്ണ് ഇറുക്കി അടച്ചു അവളുടെ സ്മെല്ലിൽ സംരക്ഷണം കൊണ്ട് ഞാൻ ഈ കാട്ടിൽ വന്നു കേറാൻ തോന്നിയ സമയത്തെ നന്നായി ശപിച്ചു.
എന്റെ നിൽപ് കണ്ടതും അവൾക്കും വല്ലാണ്ട് ആയിപോയി എന്ന് തോന്നുന്നു അവൾ മെല്ലെ എന്റെ തല ആട്ടി എന്തൊക്കെയോ
💬 Comments
View all comments