Chapter Title : കന്യകൻ 2 [Sorrow]
ചേർത്തു.അവരെ ഗരുഡന്മാർ എന്നറിയപ്പെട്ടു. അതിനു ശേഷം സ്വാമി നിത്യ വിശ്രമത്തിലേക്ക് കടക്കുകയും ചെയ്തു .
ഏതൊരു വിഭാഗത്തിന്റെ മേലെയും മറ്റൊരു വിഭാഗം മേൽകൊയ്മ കൊയ്യാണ്ടിരിക്കാൻ അതു വല്ലാതെ സഹായിച്ചു. എപ്പോയെല്ലാം പുരുഷന്മാർ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നോ അപ്പോൾ നാഗിനുകൾ ഇടപെടുകയും എപ്പോയെല്ലാം നാഗിനുകൾ അധിപത്യം സ്ഥാപിക്കാൻ ശ്രേമിക്കുന്നോ അപ്പോയെല്ലാം ഗരുഡന്മാർ ഇടപെടുകയും ചെയ്തു. ഇവർ തമ്മിലുള്ള പോര് തുടർന്ന് വന്നെങ്കിലും ഗ്രാമത്തിലുള്ളവർ കുറച്ചു പുതിയ നിയമങ്ങൾ രൂപീകരിച്ചു രണ്ടു വിഭാഗത്തിനും തുല്യ പ്രാധാന്യം കല്പിച്ചു സമൂഹത്തോടെ ജീവിക്കാൻ ആരംഭിച്ചു.
അതോടെ അവരുടെ പോരിൽ നിന്നും ഗ്രാമം വിട്ടു നിക്കാൻ തുടങ്ങി.ഒടുക്കം ആ പോര് വെറും ഗരുഡനും നാഗിനും തമ്മിലുള്ളതായി. അവരുടെ കടമകൾ മറന്നു അവർ പരസ്പരം പോരാടികൊണ്ടിരുന്നു. ഇതിൽ സഹികെട്ട ഗ്രാമവാസികൾ ഗരുഡൻമെരോടും കാട് കയറാൻ ആവിശ്യപെട്ടു. അതോടെ അവരും കാട് കയറി നാട്ടിൽ മനുഷ്യർ മാത്രമായി താമസം. ഗരുഡന്മാർ നാഗിനുകളെക്കാൾ ശക്തി ശാലികൾ ആണെങ്കിൽകൂടി കാടു കയറിയുള്ള ഒളിപ്പോരിൽ അവർക്ക് അധിക നാൾ നാഗിനുകൾക്കു മുമ്പിൽ പിടിച്ചു നില്കാൻ ആയില്ല...
അവരുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരുന്നു. ഒടുക്കം ഒന്നോ രണ്ടോ പേര് മിച്ചം വന്നു.. അവരെ നാട്ടിലേക്ക് ഞങ്ങൾ ക്ഷണിച്ചെങ്കിലും തോൽവി മരണത്തെക്കാൾ നീചമായി കാണുന്ന അവർ അതിനു കൂട്ടാക്കിയില്ല ഒടുക്കം ഗരുഡനമാരുടെ വംശം തന്നെ ഇല്ലാതെ ആയി. അതോടെ ഗ്രാമത്തിലേക്കുള്ള നാഗിനുകളുടെ പ്രവേശനം സുഗമാമായി...
അവരെ നാട് കടത്തിയതിന് നാട്ടിലെ സ്ത്രീകളോടും പുരുഷന്മാരോടും ഒരു പോലെ വൈരാഗ്യം ഉണ്ടായിരുന്ന അവർ വീണ്ടും അക്രമം അഴിച്ചു വിട്ടു.നാട്ടുകാരെല്ലാം ഒറ്റകെട്ടായി അവരെ ചെറുക്കാൻ ഉപാസനം തുടങ്ങി.
💬 Comments
View all comments