0%

Chapter Title : കന്യകൻ 2 [Sorrow]

Author : Kambikathakal Read All Parts 652

അവരാൽ കഴിയുന്നതെല്ലാം ചെയ്തു നോക്കി തപസിനെ മുടക്കാൻ, എന്നാൽ അടിമത്തത്തേക്കാൾ മരണത്തിൽ വീര്യം കൊണ്ടിരുന്ന പുരുഷന്മാർ തപസ് അനുഷ്ഠിച്ചു. തപസിന്റെ അവസാന ഘട്ടത്തിൽ ഇവിടെ ഉണ്ടായിരുന്ന പുരുഷന്മാരുടെ എണ്ണം വിരലിൽ എണ്ണാവുന്ന അത്രയേ ഉണ്ടായിരുന്നുള്ളൂ, ബാക്കിയുള്ളവരെല്ലാം പോരാടി മരണമറിഞ്ഞു.

ഒടുവിൽ നാഗാർജുന സ്വാമി പ്രതിക്ഷപെടുകയും തന്റെ ജീവന്റെ പകുതി നൽകി താൻ സംരക്ഷിച്ചു ജനങ്ങൾ തമ്മിൽ തല്ലി ചാകുന്നതിൽ മനം നൊന്ത് തന്റെ എല്ലാ ഗ്രന്ധങ്ങളും താളിയോലകളും നശിപ്പിച്ചു. നാഗിനുകളോട് മാപ്പു അപേക്ഷിക്കുകയും അവർക്കു ലഭിച്ച കഴിവുകൾ തിരികെ നൽകാൻ അപേക്ഷിക്കുകയും ചെയ്തു.

എന്നാൽ തങ്ങളിൽ കൈ വന്ന കഴിവുകളിൽ അന്ധരായ നാഗിനുകൾ അതിനു സമ്മതിച്ചില്ല അവർ നാഗാർജുന സ്വാമിയോട് യുദ്ധം തന്നെ പ്രഖ്യാപിച്ചു.ദേവ ഗണമായി മാറിയ സ്വാമിക്ക്

മനുഷ്യഗണത്തിനോട് നേരിട്ട് യുദ്ധം ചെയ്യാൻ സാധിക്കാത പോയ അദ്ദേഹം, നാഗിനുകളെ ശപിക്കുകയും അവരെ അസുര ഗണത്തിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ പ്രതികൂലമായി അത് അവരുടെ ശക്തികളെ പതിൻമടങ്ങു വർധിപ്പിച്ചു. എന്നാലും അതി ശക്തനായ നാഗാർജുന സ്വാമിയേ തോല്പിക്കാൻ മാത്രം അവർക്കായില്ല. സ്വാമിയുടെ മുമ്പിൽ തോറ്റു പോയ അവർ സ്വാമിയോട് കേണപേക്ഷിച്ചു.അവരെ വെറുതെ വിടാൻ, അവർ അനുഭവിച്ച ദുരിധങ്ങളെയും എടുത്തു കാട്ടി. അതിൽ മനം നൊന്ത സ്വാമി അവരോട് ക്ഷമിച്ചു . അവരെ ഗ്രാമത്തിൽ നിന്നും വിലക്കി കാട്ടിലേക് അയച്ചു....

ഗ്രാമത്തിലേക്ക് കടക്കരുതെന്നു അവർക്കു താക്കീതും നൽകി. അതനുസരിച്ചവർ നാട്ടിൽ നിന്നും കാട്ടിലേക്ക് പാലയിനം ചെയ്തു. എന്നാൽ അവർ വാക്ക് പാലിക്കുന്നതിൽ സംശയം ഉണ്ടായിരുന്ന സ്വാമികൾ ഗ്രാമത്തിലെ തിരഞ്ഞെടുത്ത ചില പുരുഷന്മാരെ കൂടെ അവരുടെ സമ്മതത്തോടെ ശപിച്ചു അസുരഗുണത്തിൽ

💬 Comments

View all comments