Chapter Title : കന്യകൻ 2 [Sorrow]
എന്നറിയില്ല. ഇനി കൈ മാറ്റാൻ പറയാൻ എനിക്ക് മനസും വന്നില്ല "മലയാളത്തിൽ പറയോ...."
അതാവുമ്പോ ചുണ്ടുകളുടെ നീക്കം വച്ചും പകുതി കേട്ടും ഗ്രഹിച്ചെടുക്കാം. "ആ ഓക്കേ ഡാ സോറി "
അവൾ ചെറിയൊരു ചിരിയിൽ സോറി പറഞ്ഞു അപ്പോഴും അവളുടെ കണ്ണിൽ എന്തോ വലിയ ദുഃഖം ഉണ്ടായിരുന്നു.
അവൾ പയ്യെ വാക്കുകൾ ആലോചിച്ചെടുത്തു പറയാൻ തുടങ്ങി.
"നീ ചോദിച്ചതല്ലേ എന്തിനാ നിന്നോട് എനിക്ക് ഇത്ര ഇഷ്ടം എന്ന് എന്തെന്നറിയില്ല നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് എന്റെ അനിയനെ ഓർമ വന്നെ... എന്നുടെ കണ്ണൻ...നിന്നെ പോലെ തന്നെ റൊമ്പ അഴകാണവനേ കാണാൻ. നിന്നെ പോലെ തന്നെ വല്ലാണ്ട് കുറുമ്പും എടുത്തു ചാട്ടവും എല്ലാം ഉണ്ടായിരുന്നു."
ഇതെല്ലാം പറയുമ്പോൾ അവളുടെ കണ്ണ് വിദൂരതയിലേക്ക് സഞ്ചരിക്കുന്നത് ഞാൻ കണ്ടു, ഏതോ ഓർമ്മകൾ കണ്ണിന്റെ മുമ്പിലൂടെ കാണുന്നത് പോലെ..
"വളരെ കുറുമ്പൻ ആയിരുന്നു... എന്നാൽ കുറുമ്പിനനുസരിച്ചുള്ള മനോബലം അവനില്ലായിരുന്നു... ഇവിടെ ഞങ്ങളുടെ നാട്ടിൽ ആൺകുട്ടികൾ ഒരു പ്രായം എത്തുമ്പോൾ കാട് കയറണം അവിടെ ഒരു രാത്രി തങ്ങി പിറ്റേന്ന് തിരിച്ചു വരണം..
അവനും അങ്ങനെ എന്നോട് യാത്ര പറഞ്ഞു പോയതാണ് തിരിച്ചു വരുമ്പോൾ എനിക്ക് വേണ്ടി ഒരു മാനിനെ കൊണ്ട് വരും എന്നും പറഞ്ഞു. ഞാൻ പറഞ്ഞതൊന്നും വക വെക്കാണ്ട് ഇറങ്ങി തിരിച്ചത... അവനത്ര പ്രായം ആയിട്ടില്ലായിരുന്നു...
എന്റെ കണ്ണൻ നല്ല ശക്തിവാനായിരുന്നു കുറച്ചുകൂടെ കാലം അവന്റെ മനസും ശരീരവും മെച്ചപ്പെടാൻ കൊടുത്തിരുന്നേൽ ഇന്ന് എനിക്കെന്റെ കണ്ണൻ ഉണ്ടാകുമായിരുന്നു അവൻ എനിക്കുള്ള മാനും ആയിട്ട് ആ കാട് ഇറങ്ങുമായിരുന്നു..."
ഇത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു
💬 Comments
View all comments