0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 667

കത്തിക്കാൻ പറഞ്ഞത് "

" നീ നിന്റെ പാസ്റ്റ് മുഴുവൻ ഉപേക്ഷിച്ചു അല്ലെ എന്റെ കൂടെ വരുന്നത് .... അപ്പോൾ ഞാനും എന്റെ പാസ്റ്റ് ക്ലീൻ ആക്കാം എന്ന് വിചാരിച്ചു "

" നിന്റെ കൂടെ വരുന്നന്നോ "

" നീ എന്തക്കെ പറഞ്ഞാലും നമ്മൾ ഇപ്പോൾ പോകുന്നത് എന്റെ വീട്ടിലോട്ട് ആണ്‌ "

ഞാൻ അവളുടെ കയ്യിൽ പിടിച്ചു കാറിനടുത്തേക്ക് നടന്നു.

" എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്ത് തൊടാൻ ഞാൻ ആരെയും അനുവദിക്കാറില്ല "

" ഓഹ് ...  സോറി "

ഞാൻ അവളുടെ കയ്യ് വിട്ട് മുന്നിലേക്ക് നടന്നു. അപ്പോൾ എന്റെ പിന്നാലെ നടന്നുവന്ന നന്ദന  എന്റെ കയ്യിൽ ചുറ്റി പിടിച്ചു.

ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. ഞാനും അവളും മുന്നോട്ട് നടക്കുമ്പോൾ ജോൺ ഞങ്ങളെ നോക്കി നിൽക്കുക ആണ്‌. ഞാൻ അവന് നേരെ കാറിന്റെ കീ എടുത്ത് എറിഞ്ഞു കൊണ്ട് പറഞ്ഞു.

" വണ്ടി എടടാ "

" ഞാനോ "

" ഹാ  നീ തന്നെ "

അവൻ ചിരിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി. ഞാൻ നന്ദനയെയും കൊണ്ട് കാറിന് പിന്നിൽ കയറി. അവൻ വണ്ടി മുന്നോട്ട് എടുത്തു.

കാറിന്റെ മിറാറിൽ കൂടി ഇടക്ക് ഇടക്ക് അവൻ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞാൻ മിറാറിൽ കൂടി അവനെ തുറിച്ചു നോക്കി. അപ്പോൾ അവൻ മിറാർ മടക്കി മുകളിലേക്ക് വെച്ചു.

ഇതെല്ലാം കണ്ട് നന്ദന എന്നെ നോക്കിയിരിപ്പാണ്. ഞാനും അവളെ നോക്കി  ചിരിച്ചു.

ഇനി കാത്തിരിപ്പാണ് അവൾക്ക് പൂർണമായി എന്നോട്

💬 Comments

View all comments