Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]
ഒന്ന് ആലോചിച്ചു തീരുമാനിക്ക് "
" എന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ല "
അവൻ എന്നെയും അവളെയും മറി മറി നോക്കി. ഞാനും തിരിഞ്ഞു അവളെ നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കുക ആണ്. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
" കെട്ടാൻ പോകുന്ന പെണ്ണോ...... അങ്ങനെ പറഞ്ഞല്ലല്ലോ നീ എന്നെ ഇവിടെ നിന്ന് ഇറക്കിയത് "
" അങ്ങനെ പറഞ്ഞില്ല .....പക്ഷെ അതാണെന്റെ ഉദ്ദേശം..... അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യും..... നീ എന്ന് സമ്മദിക്കുന്നോ അന്ന് നമ്മുടെ വിവാഹം"
" ഞാൻ സമ്മതിച്ചില്ലെങ്കിലോ "
" നേരത്തെ പറഞ്ഞത് പോലെ നിന്റെ കൂടെ തന്നെ ഞാൻ കാണും...... പിന്നെ നിന്റെ സമ്മതത്തിന് വേണ്ടി ഞാൻ കത്തിരിക്കും "
അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.. ലീന ചേച്ചി ആയിരുന്നു.ഞാൻ ഫോൺ എടുത്തു.
" ഹലോ "
" ഹലോ മോനെ പണി ഒക്കെ കഴിഞ്ഞു ഞാൻ പോട്ടെ "
" ഹാ ചേച്ചി ഡോർ അടച്ചിട്ടു പൊക്കൊളു ഞാൻ ഉടനെ എത്തും.............. അല്ലെങ്കിൽ വേണ്ട ചേച്ചി..... എന്റെ റൂം ഒന്ന് ക്ലീൻ ചെയ്യ് "
" മോന്റെ റൂമോ "
" അതെ .........
അതിനകം മൊത്തം അലങ്ങോലം ആയി കിടക്കുക ആണ്.... പിന്നെ ആ ബെഡ് ഒഴിച്ചു അതിനകത്ത് ഉള്ളത് എല്ലാം പിന്നാംപുറത്തിട്ട് കത്തിക്ക് അത് എത്ര വില കൂടിയത് ആണെങ്കിലും...... പിന്നെ ഞാൻ വന്നിട്ട് പോയാൽ മതി "
ഞാൻ ഫോൺ കട്ട് ചെയ്ത് നന്ദനയെ നോക്കി.
" അതെന്താ
💬 Comments
View all comments