0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 665

ഉൾപ്പെടെ ആദ്യം ചിന്തിക്കുന്നത് അവൾ ഒരു വേശ്യ എന്നായിരിക്കും..... എന്റെ അമ്മയ്ക്കും കാശിനോട് ആയിരുന്നു ആർത്തി എന്നോട് ഉള്ളതിനെ കൾ സ്നേഹവും ആർത്തിയും അമ്മക്ക് കാശിനോട് ഉണ്ടായിരുന്നു.... എന്തിനു അമ്മ അച്ഛനെ ചതിച്ചു സ്വന്തം ആയി ഒരു ബിസിനസ്‌ സംബ്രാജ്യം തന്നെ ഉണ്ടാക്കിയിരുന്നു.... അവരെ കുറിച്ചുള്ള മോശം കഥകൾ കേട്ടാണ് ഞാൻ വളർന്നത്..... ഞാനും ഇപ്പോൾ ആണ്‌ ഓരോന്ന് മനസിലാക്കി തുടങ്ങുന്നത്....... നീ എന്റെ കൂടെ വരണം പ്ലീസ്....... നീ എന്റെ ജീവിതത്തിലേക്ക് വന്നില്ലെങ്കിലും...... നീ  നീ ആഗ്രഹിക്കും പോലെ ജീവിക്കണം....... "

ഒരുപാട് നേരതെ സംസാരത്തിനോടുവിൽ അവൾ എന്റെ കൂടെ വരാം എന്ന് സമ്മതിച്ചു.  അവൾ എന്റെ കൂടെ ആ വിട് പൂട്ടി ഇറങ്ങി. ഞങ്ങൾ ഗെറ്റ് കടന്നുവരുന്നത് കണ്ട  ജോൺ കാറിൽ നിന്നും ഇറങ്ങി.

" നീ കാശുള്ളവൻ വന്ന് വിളിച്ചാലേ കൂടെ കിടക്കു അല്ലേടി "

നന്ദനയെ  കണ്ട പോൾ ജോൺ പറഞ്ഞത് കേട്ട് എന്റെ കൺട്രോൾ പോയി. ഞാൻ അവനെ  കുത്തിന് പിടിച്ചു മുന്നോട്ട് കൊണ്ട് പോയി കാറിൽ ചാരി കിടത്തി. ഉറച്ച സ്വരത്തിൽ പറഞ്ഞു.

" നീ ഇനി ഇവളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ...... ഇവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ.... ഇവളെ അങ്ങനെ കാണാൻ പറ്റും എങ്കിൽ മാത്രം നീ കാറിൽ കേറൂ അല്ലെങ്കിൽ  കണ്ണ് ഞാൻ കുത്തി പൊട്ടിക്കും "

ഇത്രയും പറഞ്ഞു ഞാൻ അവന്റെ ഷർട്ട്‌ നേരെ ആക്കി അവനെ എഴുന്നേൽപ്പിച്ചു നിർത്തി.

" അളിയാ  നീ  സീരിയസ് ആയിട്ട്  ആണോ ...... നീ ഒന്നുകൂടെ

💬 Comments

View all comments