0%

Chapter Title : കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ]

Author : danmee Read All Parts 266

പോലെ ഒരു അറ്റാൻ ചരക്ക് മുന്നിൽ നിന്നാൽ എങ്ങനാടെ പിടിച്ചു നിൽക്കുന്നത്  ഞാൻ അവളെ  കേറി പിടിച്ചത  അപ്പോൾ ആണ്‌  നീ കേറി വന്നത് "

എനിക്ക് എന്റെ തല പെരുക്കുന്നത് പോലെ തോന്നി. എന്റെ സകല നിയന്ത്രണങ്ങളും വിട്ടു. ഞാൻ അവനെ കുത്തിനു പിടിച്ചു എഴുന്നേൽപ്പിച്ചു.

" ഡാ വിടാടാ  എന്താടാ..... നിനക്ക് എന്താ പ്രാന്തയ "

ഞാൻ അവിടെ ഒരു ഭ്രാന്തനെ പോലെ അലറി. പിന്നെ അവിടെ എന്താ നടന്നതെന്ന് എനിക്ക് ഓർമ ഇല്ല. ആരെക്കെയോ എന്നെ പിടിച്ചു മാറ്റി.

കുറച്ച് നേരം അവർ എന്നെ മാറ്റി ഇരുത്തി. അൽപ്പം കഴിഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.

കാറിൽ വീട്ടിലോട്ട് ഉള്ള യാത്രയിൽ ഞാൻ കരയുക ആയിരുന്നു. ഞാൻ എന്താ ചെയ്തത്.... ഒരു നിമിഷത്തെ തെറ്റിധാരണയുടെ പേരിൽ അവളെ ഇറക്കി വിടണ്ടായിരുന്നു. അല്ലെങ്കിലും  എനിക്ക് അവളോട് ദേഷ്യപെടാൻ എന്ത് അർഹത ആണ്‌ ഉള്ളത്... എന്റെ ജീവിതത്തിലും ഒരുപാട് പെണ്ണുങ്ങൾ ഉണ്ടായിരുന്നല്ലോ. പിന്നെ അവൾക്ക് എന്റെ ഉദ്ദേശവും എന്റെ പ്രേണയവും ഒന്നും അറിയില്ലായിരുന്നല്ലോ. കുറ്റബോധം എന്നിൽ നിറഞ്ഞു എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ഞാൻ എന്റെ ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് പലവട്ടം വിളിച്ചു പക്ഷെ നിരാശ ആയിരുന്നു.

എന്റെ കണ്ണുകൾ നിറഞ്ഞത് മൂലം എനിക്ക് മുന്നിൽ ഉള്ളത് ഒന്നും കാണാൻ പറ്റിയില്ല. ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി. മുഖം കഴുകി കുറച്ച് നേരം കാറിൽ തന്നെ ഇരുന്നു. ആ സമയത്ത് ഞാൻ എന്റെ ഫോണിൽ നിന്നും അവൾ എനിക്ക് തന്ന മെയിൽ ഐഡിയിലേക്ക് ഒരു പാട് മെയിൽ അയച്ചു. പക്ഷെ അവളോട് എത്രയും വേഗം സംസാരിക്കണം എന്ന് തോന്നി.  അവളെ ബന്ധപ്പെടാൻ എന്റെ മുന്നിൽ ഒരു മാർഗവും തെളിഞ്ഞില്ല.

ഒടുവിൽ മനസില്ല മനസോടെ ഞാൻ ജോൺനെ വിളിക്കാൻ തീരുമാനിച്ചു.  രണ്ട് തവണ  റിങ് മുഴുവൻ കേട്ട് കട്ടായി. മൂന്നാം തവണ  അവൻ എടുത്തു. അവൻ കാൾ അറ്റന്റ് ചെയ്തു എന്ന് മനസിലായിപ്പോൾ തന്നെ ഞാൻ സംസാരിച്ചു തുടങ്ങി.

"

💬 Comments

View all comments