Chapter Title : ?കരിനാഗം 2 [ചാണക്യൻ]
സ്വപ്നത്തിലെന്ന പോലെ പറന്നു നടന്നു.
പെട്ടെന്ന് ആരോ തന്നെ വിളിക്കുന്ന പോലെ.
തന്റെ പേരെടുത്തു വിളിക്കുന്ന പോലെ.
മുൻപ് ആ ശബ്ദം എപ്പോഴോ ശ്രവിച്ചിട്ടുള്ള പോലെ.
താൻ ആകാശത്തൂടെ വട്ടമിട്ടു പറക്കുന്നതിനിടെ തന്റെ ചിറകിലാരോ പിടുത്തമിട്ടിരിക്കുന്നു.
എത്ര കുതറി മാറാൻ ശ്രമിച്ചിട്ടും ആ പിടുത്തം മുറുകിക്കൊണ്ടിരുന്നു.
സംയമനം നഷ്ടപ്പെട്ടതും താൻ നിലയില്ലാക്കയത്തിലേക്കെന്ന പോലെ താഴേക്ക് വീണു കൊണ്ടിരുന്നു.
ദ്രുതഗതിയിൽ നിലത്തേക്ക് പതിക്കാനൊരുങ്ങി.
തന്റെ ചിറകുകൾ അറ്റു പോയപോലെ.
അവയ്ക്ക് ജീവനില്ല.
ഇനി താൻ എങ്ങനെ പറക്കും.
തന്റെ സ്വപ്‌നങ്ങൾ നഷ്ട്ടപ്പെട്ടു.
തനിക്ക് ഭ്രാന്ത് പിടിക്കുന്നു
മനസ് ചുട്ടു പഴുക്കുന്നു.
"ആാാാാ"
സിന്ധൂരി ഉറക്കെ അലറി.
ഒരു ഭ്രാന്തിയെ പോലെ.
പെട്ടെന്ന് ആരോ തന്നെ കുലുക്കി വിളിക്കുന്ന പോലെ.
അവൾ കണ്ണു തുറന്നു നോക്കി.
മുൻപിലിരിക്കുന്ന മഹാദേവ്.
അവന്റെ കണ്ണുകളിൽ വല്ലാത്തൊരു അന്ധാളിപ്പ്.
സിന്ധൂരി ഞെട്ടലോടെ തല ചരിച്ചു നോക്കി.
താൻ പഴയ പോലെ റൂമിലിരിക്കുന്നു.
തന്റെ കൈകളിൽ പിടുത്തമിട്ടിരിക്കുന്ന മഹാദേവിന്റെ കൈകൾ.
അപ്പൊ താൻ ഇത്രയും നേരം കണ്ടതും അറിഞ്ഞതുമൊക്കെ എന്താണ്?
താൻ ആകാശത്തിലൂടെ പറന്നതും ചിറക് മുളച്ചതുമൊക്കെ ഇപ്പോഴും കണ്മുന്നിൽ കണ്ടത് പോലെയുണ്ട്.
അതോ ഇനി പകൽ സ്വപ്നം കണ്ടതാണോ?
തനിക്കെന്താണ് സംഭവിച്ചത്?
സിന്ധൂരി ഉള്ളം കയ്യിൽ പതിയെ ഒന്നു പിച്ചിനോക്കി.
എന്നിട്ട് മുഖമൊക്കെ ഒന്നമർത്തി തുടച്ചു.
"എന്തുപറ്റി സിന്ധൂരി?"
മഹിയുടെ ചോദ്യം അവളെ തേടിയെത്തി.
"ഒന്നുമില്ല മഹി പെട്ടെന്നൊരു വയ്യായ്ക പോലെ"
"താൻ ok ആണോ?"
"ഹ്മ്മ് അതേ "
അതു പറയുമ്പോഴും കണ്ണുകളിൽ ചെറിയൊരു മങ്ങൽ അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.
അല്പം കഴിഞ്ഞതും അത്
💬 Comments
View all comments