Chapter Title : ?കരിനാഗം 2 [ചാണക്യൻ]
പോലുമില്ലാതെ നന്നായി വിരിച്ചിരിക്കുന്നു.
മഹി ആ ബെഡിലേക്ക് പതിയെ അമർന്നിരുന്നു.
ഇതു കണ്ടതും ആ പെൺകുട്ടി അവന് മുൻപിൽ വന്നു നിന്നു.
ശേഷം തന്റെ മേനിയെ പൊതിഞ്ഞിരിക്കുന്ന ഘഗ്ര പതിയെ മാറിടം വരെ ഉയർത്തി.
"അയ്യോ വേണ്ട പ്ലീസ് "
മഹി ഞെട്ടലോടെ കണ്ണുകൾ പൊത്തി വച്ചു.
അവന്റെ കുട്ടിത്തം കണ്ട് ആ പെൺകുട്ടി ചിരിയോടെ ബെഡിൽ വന്നിരുന്നു.
ഒരുപക്ഷെ അവന് സ്വയം തന്റെ തുണികൾ ഓരോന്നായി ഊരിയെടുക്കനാവും താല്പര്യമെന്നു അവൾക്ക് തോന്നി.
മഹി പതിയെ കണ്ണു തുറന്നു.
ആ നക്ഷത്ര കണ്ണുകളിലാണ് അവളുടെ മിഴിമുനകൾ പതിഞ്ഞത്.
വല്ലാത്തൊരു കാന്തിക ശക്തിയുള്ളത് പോലെ.
തന്നെ അതിലേക്ക് ആകർഷിക്കുന്നു.
എത്രയോ ആണുങ്ങൾ തന്നെ തേടി വന്നിരിക്കുന്നു.
പക്ഷെ എല്ലാവരിലും കാമം മാത്രമായിരുന്നു സ്ഥായി ഭാവം
പക്ഷെ ഈ യുവാവിന്റെ കണ്ണുകൾ.
അത് കാമത്തിന് വേണ്ടി കൊതിക്കുന്നില്ല.
എന്തിന് ഇതുവരെ അങ്ങനൊരു നോട്ടം പോലും തന്റെ നേർക്ക് ഉണ്ടായിട്ടില്ല.
വല്ലാത്തൊരു അതിശയം തന്നെ.
പെൺകുട്ടി അവനെ നോക്കി എന്താണെന്ന അർത്ഥത്തിൽ.
മഹിയും അവളെ സാകൂതം നോക്കി കാണുകയാണ്.
എങ്ങനെ തുടങ്ങണമെന്ന് അവനും ഒരു നിശ്ചയമില്ല.
എങ്കിലും അവൾ പറഞ്ഞു തുടങ്ങാൻ അവൻ ആഗ്രഹിച്ചു.
"സമയം പോകുന്നു പെട്ടെന്ന് ചെയ്യൂ"
രാജസ്ഥാനി ഭാഷയിൽ അവൾ പറഞ്ഞു.
"മലയാളിയല്ലേ?"
മഹി അവളുടെ കണ്ണുകളിൽ നോക്കികൊണ്ട് ചോദിച്ചു.
വർഷങ്ങൾക്ക് ശേഷം മലയാളം കേട്ടതും അവളിൽ ഞെട്ടലുണ്ടായി.
വല്ലാത്തൊരു ആനന്ദം അവളെ കീഴ്പ്പെടുത്തി.
"മലയാളിയാണ് എങ്ങനെ മനസിലായി?"
അവളുടെ ചോദ്യത്തിൽ അത്ഭുതം നിറഞ്ഞിരുന്നു.
"അതു കണ്ടപ്പോഴെ മനസിലായി.......പൊതുവെ ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ വേഗം തിരിച്ചറിയുമല്ലോ?"
💬 Comments
View all comments