0%

Chapter Title : ?കരിനാഗം 2 [ചാണക്യൻ]

Author : Kambikathakal Read All Parts 278

അതു കേട്ടതും ആ പെൺകുട്ടി പൊട്ടിച്ചിരിച്ചു.

"നാട്ടിൽ എവിടെയാ?എന്താ പേര് ഇയാളുടെ? "

അവളുടെ ചോദ്യം കേട്ടതും മഹി മെല്ലെ പുഞ്ചിരിച്ചു.

"മഹാദേവ് എന്നാ പേര്......എന്റെ അച്ഛനും അമ്മയും മലയാളികളാണ്.....പക്ഷെ ഞാൻ വളർന്നത് ഇവിടെയാണ്‌"

"പക്ഷെ നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ?"

അവൾ തന്റെ ആകാംക്ഷ മറച്ചു വച്ചില്ല.

"വീട്ടിലുള്ളപ്പോ എപ്പോഴും മാതൃ ഭാഷയെ സംസാരിക്കാൻ പാടുള്ളൂ എന്ന് അമ്മയ്ക്ക് നിർബന്ധമുണ്ട്......അങ്ങനെ പഠിച്ചതാ"

"ഹ്മ്മ്"

അതിനുള്ള മറുപടി ഒരു മൂളലിൽ അവൾ ഒതുക്കി.

"എന്താ പേര് ?നാട്ടിലെവിടെ?"

മഹിയുടെ ചോദ്യം കേട്ടതും അവൾ ഒന്ന് നെടുവീർപ്പെട്ടു.

"സിന്ധൂരി.........നാട് പാലക്കാടാ"

"ആണോ പരിചയപ്പെട്ടതിൽ സന്തോഷം "

മഹി ഒരു കുശലം പോലെ പറഞ്ഞു.

"പരിചയപ്പെടാനാണോ ഇത്രയും പൈസ മുടക്കി ഇങ്ങോട്ട് പോന്നത്?"

താടിക്ക് കൈ കൊടുത്തുകൊണ്ട് അവൾ ചോദിച്ചു.

ഈയൊരു ചോദ്യത്തിൽ ശകലം പുച്ഛം അടങ്ങിയിട്ടില്ലേ എന്നവന് തോന്നാതിരുന്നില്ല.

എങ്കിലും ഈയൊരു കുഞ്ഞു സമയം കൊണ്ട് തന്നെ സിന്ധൂരിയുമായി വല്ലാത്ത അടുപ്പം മഹിയ്ക്ക് തോന്നി.

"സിന്ധൂരി ഞാനിവിടെ വന്നത് ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്.......ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും അവളെ തട്ടിക്കൊണ്ടു വന്നിരിക്കുകയാണ്.......ഇവിടെ അവളെ കണ്ടെത്താൻ സിന്ധൂരി എന്നെ സഹായിക്കണം"

മഹിയുടെ അപേക്ഷ കേട്ടതും ആദ്യം അവളൊന്നു ഞെട്ടി.

അതിനു ശേഷം അവൾ അതിനെ എതിർത്തു.

"ഇല്ല മഹാദേവ്......ഇതൊരു ചുഴിയാണ്..... ഇവിടെ പെട്ടു പോയവർക്ക് ഇനിയൊരു തിരിച്ചു പോക്കുണ്ടാവില്ല.......നീ എന്നെ തന്നെ കണ്ടില്ലേ?"

സിന്ധൂരി പതർച്ചയോടെ പറഞ്ഞു.

അതു പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മഹാദേവ് അവൾക്ക് എന്താണ് സംഭവിച്ചതെന്നറിയാനുള്ള വ്യഗ്രതയിൽ സിന്ധൂരിയെ ഉറ്റു നോക്കി.

അവൾ തന്റെ കഥ പറഞ്ഞു

💬 Comments

View all comments