Chapter Title : ?കരിനാഗം 2 [ചാണക്യൻ]
തുടങ്ങി.
"പാലക്കാട് ആയിരുന്നു എന്റെ വീട്..........അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ഒരു സാധാരണ കുടുംബം ആയിരുന്നു എന്റേത്.........ഒറ്റ മകളായിരുന്നു ഞാൻ.......പ്ലസ്ടു വരെ പഠിച്ചത് അവിടെ തന്നെയായിരുന്നു.....എത്ര സന്തോഷത്തോടെ ആയിരുന്നെന്നോ ഞങ്ങൾ ജീവിച്ചിരുന്നത്.......ആ സമയത്തായിരുന്നു ആത്മാർത്ഥ സുഹൃത്തിനൊപ്പം അച്ഛൻ ഒരു ബിസിനസ് ഒക്കെ തുടങ്ങിയത്.......പക്ഷെ കഷ്ടകാലത്തിന് അത് തകർന്നു പോയി...... ലക്ഷങ്ങളുടെ കടമായി........വീടിനു മുന്നിൽ വന്ന് ഒരുപാട് പേര് ബഹളം വച്ചു........അങ്ങനെ നിൽക്കകള്ളിയില്ലാതെ ഒരു മുഴം കയറിൽ അച്ഛൻ ജീവിതം അവസാനിപ്പിച്ചു.....പിന്നെ ഗത്യന്തരമില്ലാതെ ഒരു ഏജൻസി വഴി ഗൾഫിലേക്ക് വന്നതാ..... അതും അമ്മയുടെ തോരാ കണ്ണുനീരിന്റെ ഫലമായി.......അതും എന്റെ പതിനെട്ടാം വയസ്സിൽ......പക്ഷെ വന്ന ഗൾഫ് ഇതാണെന്നു മാത്രം.....അച്ഛനെ പോലെ മകളും കബളിക്കപ്പെട്ടു"
നിറഞ്ഞൊഴുകിയ കണ്ണുകൾ അവൾ അമർത്തി തുടച്ചു.
അത്രയ്ക്കും ദുരിതം അനുഭവിച്ച ഒരു മനസാണിതെന്ന് മഹിയ്ക്ക് അവളുടെ തുറന്നു പറച്ചിലിലൂടെ ആ കണ്ണുകളിലൂടെ മനസിലായി.
"ഇവിടുള്ള മാർവാടിക്ക് എന്റെ കന്യകാത്വം ഇവർ വിൽക്കുകയായിരുന്നു.........പിന്നിങ്ങോട്ട് ഓരോരുത്തരായി വന്നു തുടങ്ങി.......ഇവരുടെ ക്രൂരമായ പീഡനങ്ങൾ കാരണം സഹികെട്ടു എന്റെ മടിക്കുത്ത് അഴിക്കേണ്ടി വന്നു...... പലവട്ടം പലർക്കും വേണ്ടി.......
അപ്പോഴൊക്കെ എന്റെ അമ്മയായിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്........എന്നെ കുറിച്ചൊന്നും അറിയാതെ നാട്ടിൽ അമ്മാവന്റെ കൂടെയായിരുന്നു അമ്മയുടെ താമസം........ അതറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി..........ഇവിടെ നിന്നും കിട്ടുന്ന തുച്ഛമായ ഒരു വിഹിതം കൂട്ടി വച്ചു പലപ്പോഴുമായി നാട്ടിലേക്ക് അയച്ചു കൊടുത്തു...........ഇപ്പൊ കടങ്ങളൊക്കെ ഏകദേശം തീരാനായിട്ടുണ്ടാകും.......ഇനിയെന്റെ അമ്മയുടെ കൂടെ ഒരു കുഞ്ഞു വീട്ടില് താമസിക്കണം..........അമ്മയെ കെട്ടിപിടിച്ചു കിടക്കണം........ ആ കൈകൊണ്ട് ഉണ്ടാക്കിയ കഞ്ഞിയും പയറും ചമ്മന്തിയും വയറു നിറയെ കഴിക്കണം.........
ഒരിക്കലും നടക്കില്ലെന്നു അറിയാം.......എങ്കിലും സ്വപ്നം
💬 Comments
View all comments