Chapter Title : ?കരിനാഗം 3 [ചാണക്യൻ]
നിയന്ത്രണം വിട്ടതും അയാൾ ഉറക്കെ അലറി.
അപ്പോഴേക്കും അയാളുടെ ചുമലിൽ നിന്നും എല്ലു പൊടിയുന്ന ശബ്ദം അവർ മൂന്നുപേരുടേയും കാതുകളിൽ ഒരേപോലെ പതിഞ്ഞിരുന്നു.
വേദനയോടെ അയാൾ കിടന്നു പുളയുന്നത് കണ്ടു നിന്ന മഹി അയാളുടെ കൈ മുട്ട് നോക്കി ശക്തിയിൽ ഒരു താഡനം കൂടി നൽകി.
അതോടെ വാഴപ്പിണ്ടി ഒടിഞ്ഞു തൂങ്ങുന്ന പോലെ കൈമുട്ട് ഒടിഞ്ഞു തൂങ്ങി.
അസഹനീയമായ ആ കാഴ്ച കണ്ട് അവർ പോലും ഭയന്നു വിറച്ചു കൺകൾ പൂട്ടി വച്ചു.
അയാളുടെ ഒടിഞ്ഞ കയ്യിൽ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു നിർത്തിയ ശേഷം മഹി അയാളുടെ അടിവയർ നോക്കി ശക്തിയിൽ കാലുകൊണ്ട് വീശി.
"ആാാഹ് "
ഇരുമ്പുലക്കയുടെ ദൃഢതയുള്ള ആ കാലുകൊണ്ടുള്ള പ്രഹരം വയറ്റിൽ കിട്ടിയതും കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു തുപ്പലും ഒലിപ്പിച്ചുകൊണ്ട് ചോട്ടാ ഭായി മരണ വെപ്രാളത്തിൽ പിടഞ്ഞു.
അവരെ മറി കടന്നു മഹാദേവ് മുന്നോട്ട് നടന്നു.
അവനെ അനുഗമിച്ചുകൊണ്ട് അവരും.
താഴത്തെ നിലയിൽ എത്തിയതും പൊടുന്നനെ മൂന്നു ഘടാഗഡിയന്മാർ ഒരുപോലെ അവന് നേരെ കുതിച്ചു വന്നു.
ഒരാൾ ഒരു മീറ്റർ അകലത്തിൽ എത്തിയതും മഹി ഒറ്റ ചാട്ടത്തിന് തന്റെ കാലുകൾ മടക്കി വച്ചു അയാളുടെ ഇരു മാറിലും കാൽമുട്ടുകൾ കൊണ്ട് പ്രഹരിച്ചു.
അവനെയും കൊണ്ട് നിലത്തേക്ക് നടുവും തല്ലി വീണ അയാൾ ഒന്നും മനസിലാവാതെ കിളി പോയ പോലെ കിടന്നു.
ഇതു കണ്ടു ഭയന്ന രണ്ടാമൻ അവിടെ കിടന്ന ഒരു പി വി സി പൈപ്പും കൊണ്ട് അവന് നേരെ ഓങ്ങി
അത് മുൻകൂട്ടി കണ്ട മഹി അതിനു നേരെ കൈ
💬 Comments
View all comments