Chapter Title : ?കരിനാഗം 3 [ചാണക്യൻ]
ബുദ്ധിമുട്ട് മനസിലായ അവൻ വേഗം തന്നെ അങ്ങോട്ട് വന്ന് അങ്കിതയെ കോരിയെടുത്ത് കാറിന്റെ ഉള്ളിലേക്ക് കയറ്റിയിരുത്തി.
അവൾക്ക് സമീപം തന്റെ ബാഗുമായി സിന്ധൂരിയും കയറി.
പുറത്തു നിന്നും ഡോർ അടച്ച ശേഷം മഹാദേവ് മുന്നിലെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.
"അപ്പൊ പോകാം "
പുറകിലേക്ക് തല ചരിച്ചു അവൻ നോക്കി.
അവൾ അങ്കിതയെ ചേർത്തു പിടിച്ചു സമ്മതമെന്ന് തലയാട്ടി.
മഹി അത് കണ്ടതും നനുത്ത പുഞ്ചിരിയോടെ കാർ സ്റ്റാർട്ട് ചെയ്തു.
ആ സമയം അവൾ നന്നായി ശ്രദ്ധിച്ചിരുന്നു മഹിയുടെ കണ്ണുകൾ ഇപ്പൊ പഴയതു പോലെയായി.
ഇപ്പൊ ആ മുഖത്തത് കോപത്തിന്റെ യാതൊരു കണിക പോലുമില്ല.
മഴ പെയ്തു തോർന്ന മാനം പോലെ അത് തെളിഞ്ഞു നിൽക്കുന്നു.
സൂര്യന്റെ പൊൻകിരണങ്ങൾ പോലെ തന്റെ നനുത്ത പുഞ്ചിരി കൊണ്ട് ആനന്ദത്തിന്റെ കിരണങ്ങൾ പരത്തുന്നു.
മുഖത്തു ആ പഴയ ശാന്തത കൈ വരിച്ചിരിക്കുന്നു.
അല്പം മുന്നേ കണ്ട മഹിയാണിതെന്ന് വിശ്വസിക്കാൻ പ്രയാസം.
ദൈവമേ മനുഷ്യൻ ഇങ്ങനൊക്കെ മാറുമോ?
അവൾ ആശ്ചര്യപ്പെട്ടു.
അവരെയും കൊണ്ട് അമ്പാസിഡർ വേഗതയിൽ മുന്നോട്ട് കുതിച്ചു.
ഒരു പഴഞ്ചൻ സിംഹത്തിന്റെ വിട്ടു പോകാത്ത ശൗര്യവും വന്യതയും ആ കാറിനുണ്ടായിരുന്നു.
പണ്ടത്തെ ഇന്ത്യൻ നിരത്തുകളെ ഭരിച്ചിരുന്ന വമ്പന്മാർ.
ജമുനയിൽ നിന്നും എത്രയും വേഗം കടക്കാൻ ആയിരുന്നു അവന്റെ പ്ലാൻ.
അവിടെ നിക്കുന്ന ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്.
താൻ മുന്നേ വന്ന വഴിയിലൂടെയുള്ള തിരിച്ചു പോക്ക് അത്ര പന്തിയല്ല.
ജോധ്പൂർ പട്ടണത്തിന് പുറത്തു കാത്തു നിൽക്കുന്ന തങ്ങളുടെ ആളുകളിലേക്ക് എത്രയും വേഗം എത്തി ചേരണമെന്ന മുൻവിധിയോടെ മഹി കാർ വേഗതയിൽ
💬 Comments
View all comments