Chapter Title : ?കരിനാഗം 3 [ചാണക്യൻ]
.
വളരെ മനോഹരമായ ആഡംബര സൗകര്യമുള്ള ഒരു മുറി.
40 വയസ് പ്രായമുള്ള ഒരു മാർവാടി വെളുത്ത ടവൽ ദേഹത്തു ചുറ്റിക്കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു.
അവിടെ മേശപ്പുറത്തുള്ള വോഡ്കയുടെ കുപ്പിയായിരുന്നു അയാളുടെ ലക്ഷ്യം.
ചെറിയൊരു കുട്ടിയാനയുടെ വലിപ്പമുള്ള അയാൾ ആടിയാടി വന്ന് കുപ്പിയിലെ വെളുത്ത ദ്രാവകം ഗ്ലാസിലേക്ക് പകർന്നു.
ചുണ്ടിൽ രാജസ്ഥാനി സംഗീതത്തിന്റെ അകമ്പടിയോടെ.
അതിന്റെ കാൽ ഭാഗം ഒഴിച്ച് വച്ചു അയാൾ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു ഒരു സിപ് നുണഞ്ഞു.
മുറുക്കാൻ ചുവപ്പിച്ച ചുണ്ടുകളും വായയും കറ പറ്റിയ പല്ലുകളും ആയിരുന്നു അയാളുടെ പ്രത്യേകത.
കഴുത്തിലും കയ്യിലുമായി നിരവധി കനക ആഭരണങ്ങൾ ശോഭയോടെ തിളങ്ങുന്നു.
ചുണ്ടിൽ ഒരു മൂളി പാട്ടോടെ അയാൾ തന്റെ കഷണ്ടി തലയിൽ ചൊറിഞ്ഞുകൊണ്ട് മുറിയുടെ ഒരറ്റത്തേക്ക് നോക്കി.
അവിടെ ഘഗ്രയണിഞ്ഞ ഒരു പെൺകൊടി മൂലയ്ക്ക് തറയിൽ കൂനിക്കൂടിയിരുന്നു.
അവളുടെ മുഖം അവ്യക്തമാണ്.
പക്ഷെ കണ്ടാൽ 22 വയസിനു താഴെയാണെന്നു വ്യക്തം.
ആ മധ്യവയ്സ്കനായ മാർവാടിയുടെ കണ്ണുകളിൽ അടങ്ങാത്ത കാമം എണ്ണയിട്ട തിരി പോലെ എരിഞ്ഞു കൊണ്ടിരുന്നു.
എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അയാൾ ആ പെൺകുട്ടിക്ക് സമീപം വന്നു.
അവളിൽ നിന്നും നേർത്ത തേങ്ങൽ അപ്പോഴും ഉയരുന്നുണ്ടായിരുന്നു.
അവൾക്ക് സമീപം പതിയെ കുത്തിയിരുന്നുകൊണ്ട് അയാൾ അവളുടെ മുഖം പൊന്തിച്ചു.
ഭയത്തോടെ നിറഞ്ഞൊഴുകുന്ന പിടയ്ക്കുന്ന മാൻമിഴികൾ.
ഇരു കവിളിലും നീർച്ചോലയുടെ കുത്തൊഴുക്ക്.
കണ്ണുകൾ ചുവന്നു തിളങ്ങുന്നു.
വാടിയ മുഖം
എണ്ണ മയമില്ലാത്ത മുടി ജടപിടിച്ചു കിടക്കുന്നു.
ഇതായിരുന്നു അങ്കിതയുടെ രൂപം.
ഒരു ദിവസം കൊണ്ട് തന്നെ അവളിലെ സൗന്ദര്യം കെട്ടടങ്ങിയിരുന്നു.
💬 Comments
View all comments