Chapter Title : ?കരിനാഗം 3 [ചാണക്യൻ]
എന്നാൽ അയാളുടെ കഴുകൻ കണ്ണുകൾ ആർത്തിയോടെ അവളെ അനുനിമിഷം കാർന്നു തിന്നു കൊണ്ടിരുന്നു.
കാമം സ്ഫുരിക്കുന്ന ആ നോട്ടം താങ്ങാനാവാതെ അവൾ ഈർഷ്യയോടെ കണ്ണുകൾ ബലമായി പൂട്ടി വച്ചു.
മാർവാടി ചുണ്ടിൽ തത്തി കളിക്കുന്ന പുഞ്ചിരിയോടെ കയ്യിലിരുന്ന ഗ്ലാസ് തറയിൽ വച്ചു.
അതിനു ശേഷം അങ്കിതയുടെ വിയർപ്പുണങ്ങി ഒട്ടി പിടിച്ച കഴുത്തിലെ മാംസളതയിലേക്ക് അയാൾ കൊതിയോടെ തന്റെ ചുണ്ടുകൾ ഉരസി.
"ഛീ "
അവൾ വെറുപ്പോടെ തന്നിലേക്കടുത്ത മുഖം തട്ടി മാറ്റി.
അങ്കിതയുടെ ശൗര്യം അയാളെ കൂടുതൽ പ്രകോപിതനാക്കുകയാണ് ചെയ്തത്.
അവളുടെ പ്രതിരോധം ഓരോ നിമിഷവും അയാളെ ആനന്ദിപ്പിച്ചു.
അത് ആസ്വദിച്ചു.
ഇരയെ ഒറ്റയടിക്ക് കൊല്ലാതെ അതിനെ വേട്ടയാടി തളർത്തി അവസാനം കൊല്ലണമെന്ന പ്രവണത പോലെ മാർവാടി അങ്കിതയെ സ്പർശിക്കുവാനായി കൈകൾ നീട്ടി.
പൊടുന്നനെ വാതിലിൽ ഒരു മുട്ട് കേട്ടു.
വീണ്ടും അത് കേട്ടു തുടങ്ങിയതും അയാൾ മുഷിച്ചിലോടെ എണീറ്റു.
പിറുപിറുത്തുകൊണ്ട് അയാൾ ആ വാതിൽ തുറന്നു.
മുന്നിൽ നിൽക്കുന്ന സുന്ദരനായ ചെറുപ്പക്കാരനെ കണ്ടതും അയാൾ അമ്പരന്നു.
അയാൾക്ക് മറുത്തൊന്നും ചിന്തിക്കാനിട വരുത്തുന്നതിന് മുൻപ് ആ ചെറുപ്പക്കാരൻ അയാളെ ബലമായി തള്ളി.
ഒരു മരം കടപുഴകുന്ന പോലെ അയാൾ നിലത്തേക്ക് പതിച്ചു.
റൂമിന്റെ ഉള്ളിൽ കയറിയ ചെറുപ്പക്കാരൻ ഡോർ അടച്ചിട്ടു തിരിഞ്ഞു.
ആഗതന്റെ മുഖം കണ്ടതും അങ്കിതയുടെ ചുണ്ടുകൾ മന്ത്രിച്ചു.
"മഹി ഭയ്യാ"
അവൾ അത്യധികം സന്തോഷത്തിലായിരുന്നു.
മരിക്കുന്നതിന് മുൻപ് കിട്ടിയ കച്ചിത്തുരുമ്പ് പോലെ പ്രതീക്ഷ നുരയുന്ന കണ്ണുകളോടെ അവൾ മഹാദേവിനെ നോക്കി.
അവളുടെ നിസ്സഹായത കണ്ടതും അവന്റെ നെഞ്ചോന്ന് പിടച്ചു.
ഒന്നുമില്ലെന്ന് അവൻ ഇമ ചിമ്മിക്കൊണ്ട്
💬 Comments
View all comments