Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]
വലിയ സങ്കടമാകും അതാണ് ഞാൻ തന്നെ നേരിട്ട് വന്നത് പ്ലീസ് ലക്ഷ്മി വരണം
അയ്യോ മാഡം ! മാഡത്തെ പോലെ ഒരാൾ എന്നോട് ഇങ്ങനെ ഒന്നും പറയരുത് എനിക്ക് സഹിക്കാൻ പറ്റില്ല പ്ലീസ് 'ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറയാം '
എന്തു...ആലോചിക്കാൻ... ഗീതു അവർക്ക് ഇടയിൽ ചാടിക്കയറി പറഞ്ഞു( എന്നിട്ട് )
മാഡം ഒരു മിനിറ്റ് ഞാൻ ഇവളുമായി ഒന്ന് സംസാരിച്ചോട്ടെ......
ലച്ചു...... നീ ഒന്ന് ഇങ്ങ് വന്നേ...... വാടി പെണ്ണേ ഞാൻ ഒന്ന് പറയട്ടെ (ഗീതു ബലമായി ലച്ചുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു.
നടക്കുന്നതിന് ഇടയിൽ ലച്ചു പുറകിലേക്ക് നോക്കി കയറി ഇരിക്ക് മാഡം ഞാൻ ചായ എടുക്കാം
ഹും..... മറിയാമ്മ അവർക്ക് പിന്നൽ അനുഗമിച്ചു
വീടിന്റെ മുന്നിൽ എത്തിയതും അച്ചു വീടിന്റെ അകത്തുനിന്നും ഒരു തടസംപോലെ മറിയാമ്മയുടെ മുൻപിൽ വന്നുനിന്നു "അവർ അൽപ്പം പരിഭ്രമിച്ചു അവനെ നോക്കി " ലച്ചു ഇടക്ക് കയറി മാറിനിൽക്ക് എന്ന് അവനെ കണ്ണുകൊണ്ട് കാണിച്ചു 'അവൻ ദേഷ്യത്തോടെ വരാന്ത ചവിട്ടികുലിക്കി അവിടെ ഇരുന്ന ഒരു കസേരയിൽ കയറിയിരുന്നു മുഖം വീർപ്പിച്ചു '(അച്ചു അങ്ങനെയാണ് അൽപ്പം എടുത്തുചാട്ടവും മുൻദേഷ്യവും അവന്റെ കൂടപ്പിറപ്പാണ് പക്ഷേ അതൊന്നും ലച്ചുവിന്റെ അടുത്ത് വിലപോകില്ല അല്ലെങ്കിൽ അവൻ അതിനു സാധിക്കുകയില്ല എന്ന് പറയുന്നതായിരിക്കും ശരി 'അത്രക്കും സ്നേഹം ബഹുമാനവും 'ആയിരുന്നു തന്റെ ചേച്ചിയോട് )
അച്ചുവിനെ കണ്ടതും ഗീതു ഒന്ന് സൂക്ഷിച്ചു നോക്കി
അവളുടെ നോട്ടം കണ്ട് അവനും ഒന്ന് പതറി
ഇത് എന്റെ അനുജൻ അച്യുതൻ ലച്ചു അവന്റെ തോളിൽ പിടിച്ചു
💬 Comments
View all comments