Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]
എല്ലാം അറിയാം അതുകൊണ്ട് തന്നെ പറയുവാ mc ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ ഒരു ജോലി ലഭിക്കുന്നത് തന്നെ നിന്റെ ഭാഗ്യം ആണ് മോളെ " ഞാൻ അച്ഛൻ ഉപേക്ഷിച്ച എന്റെ കുഞ്ഞിനേയും അമ്മയും അനിയത്തിമാരും അടങ്ങുന്ന കുടുംബത്തിനെയും നോക്കുന്നത് അവിടുത്തെ വരുമാനം കൊണ്ട് മാത്രമാണ്
അതിനു ഞാൻ എന്തുവേണം അവിടെ തിരിക്കെ ജോലിക്ക് വരണമെന്ന് ആണോ ? "ഒരു പുച്ഛഭാവത്തിൽ അവൾ ഗീതുവിനെ നോക്കി "
എടി ഞാൻ പറയുന്നത് ഒന്ന്....
ഗീതു തനിക്ക് അറിയുമോ? ഞാൻ എന്റെ അച്ഛന് തുല്യം കാണുന്ന ഒരു മനുഷ്യൻ ഉണ്ട് ഈ ഭൂമിയിൽ അദ്ദേഹത്തിനോട് ഞാൻ ഒരു വാക്ക് പറഞ്ഞാൽ മതി എന്റെ എല്ലാ ദുരിതങ്ങളും മാറും പക്ഷേ ഞാൻ പറയില്ലടോ അങ്ങനെ ആരുടെയും ഔദാര്യം പറ്റി ജീവിക്കാൻ ഈ സഖവ് കരുണന്റെ മകൾക്ക് പറ്റില്ലടോ "അങ്ങനെ ഉള്ള എന്നെ ആണ് അവിടേക്ക് തിരികെ വിളിക്കുന്നത് !
അതിനു ഇത് ഔദാര്യം ആണെന്ന് ആരു പറഞ്ഞു നീ ജോലി ചെയ്യുന്നു അവർ അതിന്റെ കൂലി നിനക്ക് തരുന്നു അത്ര മാത്രം പിന്നെ ഇന്നലെ നടന്ന കാര്യങ്ങൾ അത് ആരുടെയും കുറ്റമല്ല നമ്മുടെ വിധിയാണ് എന്ന് കരുതിയാൽ മതി ലച്ചു പ്ലീസ്......... നീ വരണം പ്ലീസ് ലച്ചു
"ഗീതു ദയനീയമായി ലച്ചുവിന്റെ കണ്ണുകളിൽ നോക്കി അപേക്ഷിച്ചു.
അത്....... പിന്നെ....... അപ്പോൾ മിനിചേച്ചിയോട് ഞാൻ എന്തു പറയും ഗീതു ചേച്ചി അറിഞ്ഞാൽ സമ്മതിക്കില്ല അത് ഉറപ്പാണ്
നീ ഒന്ന് സമ്മതിച്ചാൽ മതി ബാക്കി കാര്യം ഞാൻ നോക്കി കൊള്ളാം "ഗീതു ലച്ചുവിന്റെ കൈ മുറുകെ
💬 Comments
View all comments