Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
എനിക്ക് ഒന്നും അറിയില്ല എന്റെ അമ്മേ....! ഞാൻ ഒന്ന് ചോദിച്ചുനോക്കട്ടെ എന്നിട്ട് പറയാം... !
" അത്രയും പറഞ്ഞുകൊണ്ട് മറിയാമ്മയും അവിടെ നിന്ന് സ്ഥാലംവിട്ടു "
അത്രയയതും സ്വാഭാവികമായും അടുത്ത ചോദിയം തന്നില്ലേക്ക് വരുമെന്ന് മനസിലാക്കികൊണ്ട് ആദിയും അവിടെ നിന്ന് പതിയെ വലിഞ്ഞു "
"റൂമിന്റെ പുറത്തേക്ക് ഇറങ്ങി മാറി നിന്ന് സംസാരിക്കുന്ന മറിയാമ്മയുടെയും കെട്ടിയവന്റെയും അടുത്തേക്ക് ആദി ചെന്നു. "
എന്താണ് രണ്ടുപേരും കൂടി ഒരു ഗുഢാലോചന ങേ.....? "ആദി അവരെനോക്കി ചിരിയോടെ ചോദിക്കുമ്പോൾ മുറുഭാഗത്തുനിന്ന് ഒരാൾ അവർക്ക് മുഖംകൊടുക്കാതെ വേഗത്തിൽ താഴേക്ക് പോകുന്നത് ശ്രെദ്ധിച്ചു ആദി അയാളെ പുറകിൽനിന്നും വിളിച്ചു "
ഹലോ...... വസുമമേ.... എവിടേയ്ക്ക് ആണ് ഈ നേരത്ത്.?
"ആദി അയാളെ നോക്കി തിരക്കി '
അയ്യോ.... ഇതാര് എന്റെ ആദി മോനോ ഞാൻ കണ്ടില്ലകെട്ടോ.....! വന്നതൊക്കെ ഞാൻ അറിഞ്ഞായിരുന്നു പക്ഷേ ഈ നശിച്ചതിരിക്ക് കാരണം ഒന്ന് നേരിട്ടുവന്നു കാണാൻ പോലും ഒത്തില്ല അതാണ് അതിന്റെ സത്യം.
പിന്നെ ഞാനെ നമ്മുടെ ക്ലബ്ബിലേക്ക് ഒന്ന് ഇറങ്ങുകയായിരുന്നു ഒരു അത്യാവശ്യം ഉണ്ടായിരുന്നു നമ്മുടെ പുതിയ കാർ ഷോറൂമിന്റെ കാര്യങ്ങൾ സംസാരിക്കാൻ ഒരാൾ അവിടെ എത്താമെന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ ശരി വന്നിട്ട് വിശദമായി കാണാം ഒക്കെ..... !
"അയാൾ അവിടെനിന്നും പതിയെ താലയൂരൻ ശ്രെമിച്ചുകൊണ്ട് വിനയകുനിതനായി പറഞ്ഞകന്നു. പക്ഷേ ആദിയുടെ ഉറച്ചശബ്ദം അയാളെ തടഞ്ഞു.. "
അവിടെ നില്ക്കു അങ്ങനെയങ് പോയാലോ..... ! എനിക്ക് ചിലകാര്യങ്ങൾ ചോദിക്കാനുണ്ട്.? പറയാനും.!
ഈ ബിസിനസിന്റെ തിരക്കുകൾ കരണമായിരിക്കും അച്ഛമ്മയെ ഒന്ന് കാണാനും പിന്നെ ഇന്നത്തെ മീറ്റിങ്ങിനൽ പങ്കെടുക്കാൻ കഴിയാതെയിരുന്നതും
💬 Comments
View all comments