0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Author : Kambikathakal Read All Parts 466
"അദ്ദേഹം ആദിയെ നോക്കി പറഞ്ഞുകൊണ്ട് ഇരുന്നതും ഇടയ്ക്ക് കയറി മറിയാമ്മ തുടർന്നു. " എന്റെ ആദി നമ്മുടെ അമ്മ ആ പിള്ളേരൊന്നും പറഞ്ഞാൽ ഒരുവക കേൾക്കില്ല. ഇന്നുവന്ന കൊച്ചിനോടും ഗുളിക കൊടുത്തപ്പോൾ കഴിക്കാതെ ദേഷ്യപ്പെട്ടു എന്നാ എന്നോട് പറഞ്ഞത്. ഇങ്ങനെ പോയാൽ ശരിയാകില്ല മോനേ..... ! ഒന്നുമില്ലെങ്കിലും അമ്മയുടെ ഇപ്പോഴുത്തെ അവസ്ഥായും കൂടി നമ്മൾ ചിന്തിക്കേണ്ട അതുകൊണ്ട് എത്രെയും വേഗത്തിൽ അമ്മയ്ക്ക് ഇഷ്ട്ടപെടുന്ന ഒരാളെ തന്നെ വെക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. പിന്നെ ഡോക്ടർസ് രാവിലെയും വൈകിട്ടും വരുന്നുണ്ടല്ലോ അതുകൊണ്ട് നേഴ്സ് തന്നെ വേണമെന്നില്ല. അത്യാവശ്യം ഒരു രോഗിയെ പരിചരിച്ച് ശീലമുള്ള ഒരാളായാലും പോരെ.... നിങ്ങൾ എന്തുപറയുന്നു.? ! "മറിയാമ്മ അവരെ ഇരുവരെയും ചോദ്യഭാവത്തിൽ നോക്കി... " അത് ഇപ്പോൾ ഇത്രപെട്ടെന്ന് അച്ഛമ്മയ്ക്ക് ഇഷ്ട്ടപെടുന്ന ഒരാളെ കണ്ടുപിടിക്കണം എന്നു പറഞ്ഞാൽ എങ്ങനെ നടക്കും എന്റെ ചേട്ടത്തി.....? "ആദി നിസ്സഹായനായി അവരെ നോക്കി പറഞ്ഞു." നിങ്ങൾ... സമ്മതിക്കുമെങ്കിൽ ഞാൻ ഒരാളെ പറയാം പക്ഷേ പേര് കെട്ടുകഴിയുബോൾ എന്റെ മെക്കിട്ടുകയറാൻ വന്നേക്കരുത്."ആദിയെ നോക്കി ഗൗരവത്തിൽ പറഞ്ഞു. "
അതാരാണ് പേര് കേട്ടാൽ ഉടൻ അദിയ്ക്ക് ദേഷ്യം വരുത്തുന്നയാൾ.....? "അദ്ദേഹം തിരക്കി, കുട്ടത്തിൽ ആദിയും അതുതന്നെ ആലോചിച്ചു. "?? ദേ..... ദേഷ്യംവരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല പിന്നെ സന്തോഷം വരുമോയെന്ന് എനിക്ക് അറിയാനും പാടില്ല 'ഒരു വല്ലാത്തചിരിയോടെ അവർ ആദിയെ നോക്കി '?? ലച്ചു..... നമ്മുടെ സബ് ഓഫീസിലുള്ള ലക്ഷ്മിയുടെ കാര്യമാണ് ഞാൻ പറഞ്ഞത്. നിങ്ങൾ രണ്ടാളും സമ്മതിക്കുമെങ്കിൽ ഞാൻ ആ കുട്ടിയോട് സംസാരിക്കാം.! "മറിയാമ്മ ഒരു ആശങ്കനിറഞ്ഞ ഭാവത്തിൽ അവരെ നോക്കി."

💬 Comments

View all comments