Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
ആദിയും കൂടി മറുവശത്ത് നിന്ന് വാദിച്ചു. " 'സത്യത്തിൽ അത് നേരായിരുന്നു ആദി കഴിഞ്ഞാൽ മറിയാമ്മ ഏറ്റവും സ്നേഹവും കരുതലും നല്കുന്നത് കാർത്തികയ്ക്ക് ആയിരുന്നു. "
എന്നാലും എന്റെ മോളേ...... നീ ഞങ്ങളുടെ മുന്നിൽവെച്ചുപോലും ഇത്രയൊക്കെ കാട്ടിയപ്പോൾ ഒറ്റയ്ക്ക് നിന്റെ കൈയിൽ ഇവനെ കിട്ടിയാലുള്ള അവസ്ഥാ എനിക്ക് ചിന്തിക്കാൻകൂടി വയ്യാ.... കേട്ടോ......?
"ഭാര്യയെ സമാധാനിപ്പിക്കാൻ വേണ്ടിയാണെങ്കിലും mp സാർ കാർത്തികയ്ക്കും ഒരു കൊട്ടുകൊടുത്തു കൊണ്ട് അവരെ നോക്കി കണ്ണിറുക്കി ചിരിച്ചു. "
അങ്ങനെ ഒരു അവസരം വന്നാൽ കടിച്ചുതിന്നും ഞാൻ ഈ കാലമാടനെ.... "എന്നും പറഞ്ഞുകൊണ്ട് ആദിയുടെ കവിളിൽ ഒരു കടികൊടിത്തിട്ട് കാർത്തിക നാണത്തോടെ അച്ഛമ്മയുടെ മുറിയിലേയ്ക്ക് വേഗത്തിൽ ഓടിപോയി. "
പാവം.... ! സത്യത്തിൽ അന്ന് ആ കാവ്യയുടെ സ്ഥാനത് ഇവളുടെ പേരായിരുന്നു അമ്മ പറഞ്ഞതെങ്കിൽ അന്നുതന്നെ ചിലപ്പോൾ ഞാൻ ഇവരുടെ കല്യാണം നടത്തികൊടുത്തേനേ. "അവളെനോക്കി ചിന്തയില്നിന്ന് ആരോടെന്നില്ലാതെ mp സാർ പറഞ്ഞു. "
ദേ..... മനുഷ്യ ! വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പിള്ളേരുടെ മനസ്സിൽ കയറ്റാതെ. ഇവനോട് ഞാൻ പറഞ്ഞകാര്യം ആദ്യം ഒന്ന് പറഞ്ഞുതുലയ്ക്ക്.
"എന്തോ... അത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ മറിയാമ്മയുടെ മുഖഭാവം പെട്ടെന്ന് മാറിയിരുന്നു. "
എന്താണ് അങ്കിൾ... എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ? "മാറ്റ് എല്ലാചിന്തകളും മാറ്റിവെച്ചു കൊണ്ട് ആദി അദ്ദേഹത്തെ നോക്കി ഗൗരവത്തിൽ തിരക്കി "
അത് പിന്നെ പ്രേതെകിച്ചു പ്രോബ്ലെംസ് ഒന്നുമില്ല. നിന്റെ അച്ഛമ്മയുടെ കാര്യമാണ് ഇയാൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നത്. ഇന്നുതന്നെ ഇത് ഇപ്പോൾ മൂന്നാമത്തെ നഴ്‌സാണ് മാറിവന്നത് അമ്മ ഒരാളെയും നിർത്തുമെന്ന് എനിക്ക് തോന്നുന്നില്ല ആദി..... !
💬 Comments
View all comments