Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
നിന്റെ ഇഷ്ട്ടപോലെ ചെയ്തോളു..... !
" mp സാർ ആയിരുന്നു അതിന് മറുപടി നൽകിയത് "
ഹോ.... എന്റെ മാതാവേ.... നീ.. ന്റെ പ്രാർത്ഥന കേട്ടല്ലോ.....
" മറിയാമ്മ മുകളിലേക്കു നോക്കി പ്രാർത്ഥിച്ചു. "
പിന്നെ ചേട്ടായി... ചിലപ്പോൾ അവളുടെ വീട്ടുകാരെയും കൂടി...... "അവർ ഒന്ന് പറയാൻ മടിച്ചുകൊണ്ട് അവരെ രണ്ടുപേരും ദയയും സംശയവും കലർന്ന രീതിയിൽ നോക്കി "
ഹാ.... ബെസ്റ്റ്.... ! അപ്പോൾ ഫാമിലി പാക്കേജാണ് എന്റെ പ്രീയ ഭാര്യ ഉദ്ദേശിക്കുന്നത് അല്ലേ...... ശരി.... ശരി.... അങ്ങനെ തന്നെ നടക്കട്ടെ. ഇനി അതിന്റെ പേരിൽ ഒരു വിഷമം വേണ്ട ഞാൻ ആദ്യം അമ്മേയെ കണ്ട് ഒന്ന് സംസാരിച്ചു നോക്കട്ടെ.
"അദ്ദേഹം ഒരു ചിരിയോടെ അച്ഛമ്മയുടെ മുറിയിലേയ്ക്ക്നടന്നുവെങ്കിലും രണ്ടുചുവടുകൾ വെച്ചശേഷം ഒരു സംശയഭാവത്തിൽ ഇരുവരെയും നോക്കി ചോദിച്ചു. "
എടോ.... മാറിയേ.... താൻ നേരെത്തെ പറഞ്ഞില്ലെ ഈ ആദി ആ കുട്ടിയുടെ കാര്യം പറഞ്ഞാൽ സന്തോഷിക്കുമെന്ന് അതെന്താടോ തനിയ്ക്ക് അങ്ങനെ തോന്നാൻ..?
അതോ..... ഈ കല്ലാതിരിമാലിയ്ക്ക് അവളെ നോട്ടമുണ്ടോ.... എന്നൊരു സംശയം. വേരൊന്നുംകൊണ്ടല്ല സാധാരണ കേരളത്തിൽ വന്നാൽ ആ മാളിലേയ്ക്ക് തിരിഞ്ഞു നോക്കാത്തവനാണ് ഇപ്പോൾ വന്നാൽ ഏതുനേരവും അവിടെത്തന്നെ. അതുമല്ല ആരും കാണാതെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള നോട്ടവും പിന്നെ ക്യാബിനിൽ വിളിച്ചു വരുത്തിയുള്ള ശൃംഗാരവും എല്ലാം ഞാൻ കാണുന്നതും അറിയുന്നതും അല്ലേ...... " അതുകേട്ടതും അവർ രണ്ടുപേരും ഒരുപോലെ ഞെട്ടി "
എന്തുവാ..... ഞാൻ ഈ കേൾക്കുന്നത് " അദ്ദേഹം ഒരു പരിഭ്രമത്തോടെ ആദിയെ നോക്കി ചോദിച്ചു "
എനിക്ക് ഒന്നും അറിയില്ല എന്റെ
💬 Comments
View all comments