Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
മന്ത്രിയ്ക്ക് പോകാം. " വീണ്ടും കാർത്തിക വെടിപ്പൊട്ടിച്ചുകൊണ്ട് ചിരിച്ചു "
കാർത്തു.... ഞാൻ പറഞ്ഞു നേരെത്തെ..... ! " അച്ഛമ്മയുടെ ശബ്ദം ഉയർന്നതും mp സാർ ഇടയിൽ കയറി പറഞ്ഞു. "
ഇവളുടെ ഈ വിളച്ചിൽ നിൽക്കണമെങ്കിൽ ഉടൻ തന്നെ ഇവളുടെ കഴുത്തിൽ ഒരു താലി കയറണം അല്ലങ്കിൽ ഈ കാന്താരിപ്പെണ്ണ് വഷളാക്കും. എന്തുപറയുന്നു അമ്മേ....? നമുക്ക് ഒന്ന് ആലോചിച്ചല്ലോ.? " അച്ഛമ്മയെ നോക്കി അദ്ദേഹം അത് ചോദിക്കുബോൾ കാർത്തികയുടെ മുഖഭാവം ഇരുളുന്നത് പുള്ളിക്കാരൻ ശ്രെദ്ധിച്ചു.
മൂത്തവൾ നിൽക്കുബോൾ ഇളയത്തിനെ എങ്ങനെ കേട്ടിക്കും. അത് എന്റെ തെമ്മാടി ചെക്കനോട് പറഞ്ഞാൽ മനസിലാക്കുകയും ഇല്ല. ഞാൻ എന്തുചെയ്യും. !
മുത്തശ്ശി..... ആദിചേട്ടനെ അങ്ങനെയൊന്നും പറയാതേ..... ചേട്ടന് എന്തെങ്കിലും ബുദ്ധിമുട്ട് കാണും അതായിരിയ്ക്കും ഇങ്ങനെ മടികാണിക്കുന്നത് . " നിരക്ഷാഭവത്തോടെ കാർത്തു പറഞ്ഞു. "
ദേ.... കണ്ടോ... കണ്ടോ... ഇവളും അതേ... നിന്റെ കെട്ടിയവളും അതേ... ഒരുവക അവനെപറയാൻ സമ്മതിക്കില്ല പിന്നെ എങ്ങനെയാണ് അവനെയൊന്ന് പിടിച്ചുകെട്ടുന്നത്.... !
എല്ലാം അവന്റെ ചാരപ്പണിക്കാരാണ് അമ്മേ.... ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ലാ !
" mp സാർ ' എന്തൊക്കെയോ മനസ്സിൽ കുട്ടികുറിച്ചുകൊണ്ട് കാർത്തികയേ തന്നെ വീണ്ടും ശ്രെദ്ധിച്ചു ഒരു ചുരിയോടെ പറഞ്ഞു. "
പിന്നെ അമ്മേ.... കാവ്യയുടെ കാര്യം ഞാൻ നേരത്തേയെ ആദിയുമായി സംസാരിച്ചാവിഷയമാണ് അവന് അവളോട് താൽപ്പര്യം ഇല്ല. പിന്നെ അവരുതമ്മിൽ ചേരുകയുമില്ല അതിന് ഒരിക്കലും ആദി ആയിരിക്കില്ല കുറ്റക്കാരൻ. അവളെക്കുറിച്ച് പറയാനാണെങ്കിൽ ഒത്തിരി ഉണ്ട് പക്ഷേ.... ഈ സാഹചര്യത്തിൽ ഞാൻ ഒന്നും പറയുന്നില്ല പിന്നീട് നമുക്ക് അതിനെക്കുറിച്ചു സംസാരിക്കാം. അമ്മ പറഞ്ഞാൽ അവൻ ചിലപ്പോൾ കല്യാണം ചെയ്തന്നിരിക്കും പക്ഷേ.... അവന്റെ ജീവിതം അതോടെ നശിക്കും.
" അച്ഛമ്മ ഇടയ്ക്ക് കയറി. "
നീ എന്തൊക്കെയാ മാധവ.... ഈ പറയുന്നേ... അപ്പോൾ ഞാൻ വാസുദേവനോട് എന്തുസമാധാനം പറയും. ഞാനായിട്ട് പറഞ്ഞതല്ലേ? കാവ്യയെത്തന്നെ മതിയെന്ന് ഇനി ഞാൻ എങ്ങനെ അവരോട് മാറ്റിപ്പറയും . എന്നെ പരീക്ഷിച്ചു മതിയായില്ലേ എന്റെ കൃഷ്ണ....... " അച്ഛമ്മ കരച്ചിലോടെ തൊഴുതുപറഞ്ഞു. " അത് കണ്ടു സഹിക്കാനാകാതെ mp സാർ
💬 Comments
View all comments