0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Author : Kambikathakal Read All Parts 474
ചിരിയോടെ പറഞ്ഞുകൊണ്ട് മറിയാമ്മ അവന്റെ അടുത്തേയ്ക്ക് ചെന്നു. ആദിയുടെ മനസ്സ് കലുഷിതമാണെന്ന് അവന്റെ മുഖത്തുനിന്നും തന്നെ അവർ വായിച്ചെടുത്തു. " ഹേയ്..... ഒന്നുമില്ല .... വെറുതെ.... ! ചേട്ടത്തി എന്തിനാണ് ആ പെണ്ണിന്റെ കാര്യം അങ്കിളിന്റെ മുന്നിലേക്ക് എടുത്തിട്ടുകൊണ്ട് ഇല്ലാത്ത കാര്യങ്ങൾ എല്ലാം
പറഞ്ഞത്. അതല്ലേ പുള്ളിക്കാരൻ ഇപ്പോൾ അങ്ങനെ ചോദിക്കാൻ കാരണമായത്? " അവൻ അൽപ്പം സങ്കടത്തോടെ അവരെ നോക്കി " അതൊന്നും സാരമില്ല എന്റെ കൊച്ചേ... പുള്ളിക്കാരൻ അപ്പോഴുത്തെ ഷോക്കിൽ ചോദിച്ചു പോയതാണ് കാര്യമാക്കേണ്ട. ! " വെറും നിസാരമട്ടിൽ ചേട്ടത്തി ആദിയെ നോക്കി നിന്നു. " പിന്നെ..... ഇനി ഇപ്പോൾ കണ്ടോ? നീട്ടിവെക്കാൻ നോക്കിയ കല്യാണം എല്ലാവരും കൂടെ ഉടൻ നടത്തും. അല്ലങ്കിൽ തന്നെ ഞാൻ എപ്പോഴാണ് ആ പെണ്ണുമായിട്ട് അടുത്ത് ഇടപെഴയ്ക്കുന്നത് ചേട്ടത്തി കണ്ടിട്ടുള്ളത് ? ഞാൻ എപ്പോയെങ്കിലും പറഞ്ഞോ അവളെ ഇഷ്ട്ടമാണെന്ന്? വായെടുത്താൽ നുണയേ... പറയാവു ദുഷ്ടത്തി.... ! "ഒരു നേരിയപരിഭവത്തോടെ അവൻ അവരെ നോക്കി " മോനേ.... ആദി നീ.... ചേട്ടത്തിയെന്ന് വിളിക്കുന്നുവെങ്കിലും ഞാൻ കേൾക്കുന്നത് അമ്മച്ചിയെന്ന. അതിന് കാരണം ഞാൻ കരുതുന്നത് എന്റെ മോനെപോലെയാണ്. പക്ഷേ എനിക്കറിയാം നീ.... ഉള്ളിൽ നിന്ന് വിളിക്കുന്നത് അമ്മച്ചിയെന്ന കാരണം നിന്റെ മനസ്സിൽ എനിക്ക് ഒരു അമ്മയുടെസ്ഥാനം ആയതുകൊണ്ടാ... അങ്ങനെ നിന്റെ അകവും പുറവും അറിയാവുന്ന എന്നോട് കള്ളത്തരം കാണിച്ചാലുണ്ടല്ലോ.... കള്ളത്തെമ്മാടി.....! " അടിക്കാൻ വേണ്ടി കൈപൊക്കി പറഞ്ഞു മുഴുയുവാനാക്കും മുൻപേ.... ആദി അവരെ കെട്ടിപിടിച്ചുകൊണ്ട് നിറഞ്ഞമിഴികളാൽ ആ മുഖത്തു ഒന്നുനോക്കിയ ശേഷം ഒരു മകന്റെ എല്ലാസ്‌നേഹത്തോടെയും ആ മൂർദ്ധാവിൽ ചുംബിച്ചു."

💬 Comments

View all comments