0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Author : Kambikathakal Read All Parts 475
അതേ..... ചേട്ടത്തി എനിക്ക് അവളോട് എന്തൊരു താല്പര്യമുണ്ട് പക്ഷേ..... അത് എങ്ങനെ സംഭവിച്ചു എന്നുമാത്രം അറിഞ്ഞുകൂടാ. ഞാൻ ഏതെല്ലാം രാജ്യങ്ങളിൽ സഞ്ചരിച്ചു ലോകസുന്ദരിമാരെ പോലുള്ള സ്ത്രികളെ പരിചയപ്പെട്ടു. എന്നാൽ അവരാരോടും തോന്നാതിരുന്ന ഒരു കരുതലും സ്നേഹവും ഇവളോട് മാത്രം എങ്ങനെതോന്നി അതാണ് എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നതും അലട്ടികൊണ്ടിരിക്കുന്നതും. ! " ആദി സ്നേഹം എന്നാ വികാരത്തിൽ ഇഴുകിച്ചേർന്നുകൊണ്ട് മറിയാമ്മയെ നോക്കി പറഞ്ഞു " അതിനാണ് എന്റെ കൊച്ചേ..... ഈ പ്രണയം എന്നുപറയുന്നത്. ഏതായാലും എന്റെ കുഞ്ഞിന്റെ മനസ്സിൽ ഇപ്പോൾ നീ പോലും അറിയാതെ ലച്ചുവിന് ഒരുവലിയ സ്ഥാനംനൽക്കിട്ടുണ്ട്. ഇനിയൊന്നും നോക്കേണ്ട നീ നിന്റെ മനസ്സ് അവൾക്ക് മുന്നിൽ തുറക്കണം. ഞാനുണ്ടാകും എന്റെ കൊച്ചിന്റെകൂടെ വേണമെങ്കിൽ ഞാനൊന്ന് സൂചിപ്പിച്ചുവെച്ചേയ്ക്കാം എന്തുപറയുന്നു...? "മറിയാമ്മ ഒരു ചോദ്യഭാവത്തിൽ ആദിയെ നോക്കി. " അതുവേണ്ട ചേട്ടത്തി അവളൊരു പാവം പൊട്ടിപെണ്ണാ...... ജീവിതത്തോട് പൊരുതാൻ വേണ്ടിമാത്രമാണ് അവൾ ഈ വാശിയും തന്റേടവും കുറുമ്പുമൊക്കെ കാട്ടുന്നത് അല്ലാതെ വലിയാ സങ്കടങ്ങളൊന്നും അതിനെകൊണ്ട് താങ്ങാൻ പറ്റിയെന്നുവരില്ല... എന്തിനാണ് നമ്മളായിട്ട് വേട്ടയാടാൻ നിൽക്കുന്ന ഇവിടുത്തെ മൃഗങ്ങൾക്ക് മുൻപ്പിൽ ആ പാവത്തിനെ കടിച്ചുകീറാൻ അറിഞ്ഞുകൊണ്ട് ഇട്ടുകൊടുക്കുന്നത്. അത് പാടില്ല അങ്ങനെ നടന്നാൽ ദൈവംപോലും എനിയ്ക്ക് മാപ്പുതരില്ല.....
നീ..... എന്തൊക്കെയാണ് എന്റെ ആദി ഈ പറയുന്നത് നിന്റെ പെണ്ണാണെന്ന് അറിഞ്ഞാൽ ആ ചെറ്റകൾ അവളെ ഒന്നുനോക്കാൻ പോലും വിറയ്ക്കും അപ്പോളാണ്....! നീ വെറുതെ ഓരോന്നും കടന്ന് ആലോചിക്കാതെ ഞാൻ പറയുന്നത് അങ്ങോട്ട്‌ കേട്ടാൽമതി....... ! " മറിയാമ്മ ശാസനാരൂപത്തില് ആദിയെ നോക്കി പറഞ്ഞു." എന്നലും ചേട്ടത്തി.... ഇത് വേണമോ....? ദേ.. കൊച്ചേ...

💬 Comments

View all comments