Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
മൗനം പാലിച്ചു ജീവിതയാത്ര തുടർന്നു.
'ചില കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്താനുണ്ട് അത് വഴിയേ ആക്കാം.'
"അങ്ങനെ അന്ന് വൈകുന്നേരത്തോടെ ആദി അച്ഛമ്മയുടെ മടിയിൽ തലചായ്ച്ചു മയങ്ങുകയായിരുന്നു 'ഒരു കൊച്ചുകുട്ടിയെപോലെ കാലുകൾ രണ്ടും ചുരുട്ടികൂട്ടി മുഖത്തോട്കൈകൾചേർത്ത്.
അച്ചാമ്മയാണെങ്കിൽ കൊച്ചുമകൻ ഉറങ്ങിയത് അറിയാതെ ആ തലയിൽ വിരലോടിച്ച് തലോടിക്കൊണ്ട് പുരാണത്തിലെ കഥകൾ വിവരിച്ചോണ്ടേയിരിക്കുന്നു.
'അല്ലെങ്കിലും ആദി എപ്പോഴും അങ്ങനെ തന്നെയായിരുന്നു. തറവാട്ടിൽ വന്നുകഴിഞ്ഞാൽ പിന്നെ അച്ഛമ്മയും ആ മുറിയുമായിരുന്നു അവന്റെ ലോകം. ആ സ്വാർഗത്തിൽ മറ്റൊരാൾ വരുന്നത് പോലും അവന് ഇഷ്ട്ടമായിരുന്നില്ല. പിന്നെ അൽപ്പമെങ്കിലും അതിന് അനുവാദം മുള്ളവർ വളരെ വിരളമാണെങ്കിലും ഉണ്ടായിരുന്നുതാനും ' ഇടയിൽ എപ്പോയോ കൊച്ചുമകൻ നിദ്രയിൽ മുഴുകിയത് അറിയാതെ ആ പാവം ചോദ്യഭാവത്തിൽ തുടർന്നു..... "
ഇപ്പോൾ മനസ്സിലായോ? രാമന് ആരായിരുന്നു ഹനുമാൻ എന്ന്.... എന്റെ കൊച്ചൂട്ടന് ! *അച്ഛമ്മ ആദിയെ വിളിക്കുന്ന ചെല്ലപ്പേരാണ് അത് *മറുപടി കേൾക്കാത്തത് കൊണ്ട് ആ മുഖത്തേക്ക് നോക്കിയപ്പോൾ. അതാ... തന്റെ കൊച്ചു നിഷ്കളങ്കമായി മയങ്ങുന്നു അതുകണ്ടതും പുള്ളിക്കാരിയ്ക്ക് അലപ്പം ചൊറിഞ്ഞു എന്ന് പ്രേതേകിച്ച് പറയണ്ടല്ലോ? ??
കൊടുത്തൊരെണ്ണം ആ വയ്യാത്തകൈകൊണ്ട് ആ തോളിൽ
ടപ്പേ..... ???
"അത് കിട്ടിയതും ആദി ചാടിയേണിയിച്ചു.?
അച്ചമ്മേ....... കൊച്ചൂട്ടനെ ആരോ അടിയ്ക്കുന്നേ..... ഓടിവരണേ....?? " വെപ്രാളത്തിൽ
ചാടിയെണിച്ചുകൊണ്ട് ഓർക്കാപ്പിച്ചയോടെ ചുറ്റുംനോക്കി കൂവിയതും....
"അതാ തന്നെ നോക്കി കട്ടകലിപ്പോടെ.....? അച്ഛമ്മയിരിക്കുന്നു "
ഇവിടെ മനുഷ്യൻ വയ്യങ്കിലും ഭഗവാന്റെ കഥകൾ പറഞ്ഞുതരാമെന്ന് വിചാരിച്ചപ്പോൾ കിടന്നുറങ്ങുന്നോ? തെമ്മാടി....... ചെക്കാ...... !
" അച്ഛമ്മ സ്വൽപ്പം നീരസത്തോടെ അവന്റെ ചെവിയിൽ പതിയെ കിഴുക്കികൊണ്ട് ശ്വസിച്ചു. "
സോറി.... അച്ചമ്മേ..
💬 Comments
View all comments