Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]
ഞാൻ അറിയാതെ ഒന്ന് മയങ്ങിപോയതല്ലേ സോറി.... ഇനി ഞാൻ ഉറങ്ങില്ല അച്ഛമ്മ ആദ്യമത്തോട്ടെ ഒന്നുടെ പറഞ്ഞോളൂ ഞാൻ കേട്ടോളാം.... !
" ആദി ആ സ്നേഹം തുളുമ്പുന്ന മുഖത്തേക്ക് നോക്കി ആ കവിളിൽ ഒരു പഞ്ചാരയുമ്മ കൊടുത്തുകൊണ്ട് ആ മടിയിൽ കിടന്ന് കൊച്ചുകുട്ടികളെ പോലെ ചിണുങ്ങി... !
അച്ചോടാ..... നാണമില്ലല്ലോ എന്റെ കൊച്ചുട്ട..... ഇങ്ങനെ കിടന്നു ചിണുങ്ങൻ വയസ്സ് എത്രയായിയെന്നു വല്ലബോധവും ഉണ്ടോ എന്റെ കുട്ടിയ്ക്ക്.......?
എത്രയായി......? " ഒരു കള്ളകുസൃതി ചിരിയോടെ അച്ഛമ്മയെനോക്കി ആദി തിരക്കി "
ഈ ചിങ്ങത്തിൽ എന്റെ കൊച്ചൂട്ടന് മുപ്പത്തിനാലുകഴിയും അറിയാമോ......
"അച്ഛമ്മ അൽപ്പം കാര്യത്തിൽ പറഞ്ഞുകൊണ്ട് ആദിയെ ഗൗരവത്തിൽ നോക്കി "
അത്രയേ.... ആയുള്ളൂ ഞാൻ വിചാരിച്ചു അൻപത് കഴിഞ്ഞു എന്ന് "ആദി ഒരു പൊട്ടിച്ചിരിയോടെ അച്ഛമ്മയെ കളിയാക്കും പോലെ നോക്കി. അതോടെ വീണ്ടും കിട്ടി ആ തോളിൽ നാലഞ്ചുയെണ്ണം ചെറുതായി "
ടപ്പേ......? ടപ്പേ.......?ടപ്പേ.....?ടപ്പേ
കൊച്ചുട്ട...... ഈ ചിങ്ങംകഴിയുന്നതിന് മുൻപേ നിന്റെയും കാവ്യമോളുടെയും കല്യാണം നടത്താനാണ് എന്റെ തീരുമാനം. അഞ്ചാറുകൊല്ലമായി ഞാൻ ഇതും പറഞ്ഞു കൊണ്ട് നിന്റെ പുറക്കേനടക്കുന്നു ഇനിയെന്തായാലും ഈ കാര്യം ഇങ്ങനെ നീട്ടികൊണ്ടോവാൻ പറ്റില്ലാ. അതുകൊണ്ട് ഞാൻ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചുകഴിഞ്ഞു..... !
അച്ചമ്മേ........... അത്...... പിന്നെ ഉടനെയൊന്നും വേണ്ട ഇനിയും സമയമുണ്ടല്ലോ നമുക്ക് അപ്പോൾ ആലോചിച്ചാൽ പോരെ
"ആദി ഒഴുക്കന്മട്ടിൽ അച്ഛമ്മയെ അതിൽനിന്നും പിന്തിരിപ്പിക്കാൻ നോക്കി "
പറ്റില്ലാ..... ! ഇപ്പോൾ തന്നെ എനിക്ക് തിരവയ്യാണ്ടായിരിക്കുന്നു കൊച്ചൂട്ട. ഇനിയെത്ര കാലം കാണുമെന്ന് എനിക്ക് തന്നെ അറിയില്ല അതുകൊണ്ട് ഞാൻ കണ്ണടയ്ക്കും മുൻപേ എനിക്ക് എന്റെ
💬 Comments
View all comments