0%

Chapter Title : കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി]

Author : Kambikathakal Read All Parts 454
കുട്ടന്റെ മംഗല്യം കാണണം. ഇത്‌ മാണിക്യമുറ്റത്ത് അച്ഛമ്മയുടെ തീരുമാനമാണ്.! ഇത്‌ നടക്കും...... നടക്കണം.......... അല്ലങ്കിൽ നടത്തിയിരിക്കും ഞാൻ . "ആദിയെ നോക്കി തറപ്പിച്ചു പറഞ്ഞു. 'അതോടെ mc ഗ്രൂപ്പിന്റെ സിംഹകുട്ടി പൂച്ചകുട്ടിയായി മാറി.' എന്തുപറയണം എന്ന് അറിയാതെ ആദി കുഴഞ്ഞു കാരണം അച്ഛമ്മയെ എതിർത്ത് ഇതുവരെ അവൻ ഒന്നും ചെയ്തിട്ടില്ല അത്രയ്ക്കും സ്നേഹമാണ് ആദിക്ക് തന്റെ അച്ഛമ്മയോട്. പക്ഷേ ഏതൊരുശക്തി അവന്റെ മനസ്സിൽ ഇരുന്നുകൊണ്ട് ആ തീരുമാനത്തെ ചെറുക്കൻ അവനെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. അപ്രകാരം ആദി ആ അപേക്ഷാസ്വരം വീണ്ടും അച്ഛമ്മയ്ക്ക് നേരെ നീട്ടികൊണ്ടേയിരുന്നു.... "
ഇത്‌ എന്താണ് പതിവില്ലാതെ രണ്ടുപേരും കുടിയൊരു തർക്കം " അവിടേയ്ക്ക് കയറിവന്നുകൊണ്ട് എംപി സാർ ചിരിയോടെ തിരക്കി. അദ്ദേഹത്തിന്റെ പുറകെ മറ്റുചിലരും കൂടി അവിടേക്കുവന്നു മറിയാമ്മയും, പിന്നെ കാർത്തികയും. വന്നയുടൻതന്നെ അവൾ അച്ഛമ്മയുടെ അരികിൽ സ്ഥാനംപിടിച്ചു. " ഞാൻ ഇവന്റെ കല്യാണത്തിന്റെ കാര്യം പറയുകയായിരുന്നു അപ്പോളേക്കും നീ വന്നല്ലോ അത് എന്തായാലും നന്നായി. മോനെ നിന്നെ ഞാൻ കാണുന്നത് എന്റെ ചന്ദ്രന്റെ സ്ഥാനത്താണ് അതായത് ഈ തറവാട്ടിലെ മൂത്തമകൻ. അതുകൊണ്ട് നീ ഇവനെ അച്ഛന്റെ സ്ഥാനത് നിന്ന് ഉപദേശിച്ചു ഈ കല്യാണം ഉടനെ നടത്തണം " എംപി സാറിനെ നോക്കി അച്ഛമ്മ ആവിശ്യപെട്ടു. അതുകേട്ടതും സഹായിക്കണം എന്നാ മുഖഭാവത്തോടെ ആദി അദ്ദേഹത്തെ ദയനീയമായ നോക്കി. ആദിയെ നോക്കി കണ്ണടച്ച് കാട്ടിയശേഷം അദ്ദേഹം അച്ഛമ്മയോടായി തുടർന്നു." അമ്മ അതൊന്നും ഓർത്ത് വെറുതെ ഇപ്പോൾ സങ്കടപെടേണ്ട അതെല്ലാം അതാത് സമയത്ത് നടക്കേണ്ടപോലെ ഞാൻ മുന്നിൽ നിന്ന് നടത്തും എന്താ അതുപോരെ അമ്മയ്ക്ക്....... ! "ഒരു

💬 Comments

View all comments