0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 189.3K

പിള്ളേരെ എങ്ങനെയെങ്കിലും എവിടെങ്കിലും എത്തിക്കുന്നത് ഓർത്തോണ്ട് ഇരിക്കോ അല്ലാതെ ഇതും ഓർത്തോണ്ട് ഇരിക്കോ അല്ലേ..." സുധയും തന്റെ ജീവിത യഥാർത്ഥങ്ങളെ പറഞ്ഞു.

"കിളവിമാരുടെ അടുത്ത് വന്നിരുന്നു ഞാനും മുരടിച്ചു പോകുമെന്നാ തോന്നുന്നത്..." കൂട്ടത്തിൽ പ്രായം കുറഞ്ഞ നിസ തമാശരൂപേണേ പറഞ്ഞു.

"നിങ്ങള് കൊച്ച് പിള്ളേരല്ലേ നിങ്ങള് പാല് കുടിച്ചും കൊടുത്തും ഒക്കെ നടക്കെടെ..." സുധ ചിരിച്ചോണ്ട് പറഞ്ഞു.

"പെണ്ണുങ്ങളെ പിള്ളേരെല്ലാം കൂടി കൊടൈക്കനാൽ പോണത് പറഞ്ഞില്ലേ... അത് അണ്ണൻ സമ്മതിച്ചു. നാളെ പോകാമെന്ന് പറഞ്ഞിട്ടാ പോയത്. പിന്നെ തമിഴ് ഒക്കെ പറയാൻ വേണ്ടി രാവിസാറിനെ കൂടി വിളിക്കാൻ പറഞ്ഞു അണ്ണൻ." പ്രജിത അടുത്ത വിഷയം എടുത്തിട്ടു.

"അത് ശരിയാണല്ലോ, പിള്ളേര് അത് പറഞ്ഞത് ഞാൻ അങ്ങ് വിട്ടുപോയി. ആ പിന്നെ രവിസാർ നല്ലയൊരു ഐഡിയ ആണ്. പിള്ളേർക്കും കുഴപ്പമില്ല, നിങ്ങൾക്ക് ഒരു സഹായവും ആകും." സുധ കൂട്ടി ചേർത്തു.

"അയാൾ എന്ത് ചേച്ചി പെണ്ണ് കെട്ടാത്തത്...?" നിസ സംശയത്തോടെ ചോദിച്ചു.

"അത് എനിക്ക് അത്രക്ക് അങ്ങ് അറിഞ്ഞൂടെടി... ഇങ്ങേര് ST ക്കാർ അല്ലേ... അപ്പൊ പണ്ട് ഇങ്ങേർക്ക് നമ്മുടെ ലളിതഭായ് ടീച്ചറിന്റെ കുടുംബത്തിലെ ഒരു പെണ്ണിനെ ഭയങ്കര ഇഷ്ടം ആയിരുന്നു.

അവര് വലിയ ആളുകൾ ആയോണ്ട് ഇങ്ങേർക്ക് കെട്ടിച്ചു കൊടുക്കോ... അങ്ങനെ അവളെ ഏതോ ഡോക്ടർനെ കൊണ്ട് കെട്ടിച്ചത്. അങ്ങേര് അതിന്റെ വാശിയിൽ പഠിച്ചതും ജോലി വാങ്ങിച്ചതും ഇപ്പോ ആ റബ്ബർ തോട്ടം മൊത്തം വാങ്ങിച്ചതും ഒക്കെ...

എന്നിട്ട് ഇങ്ങനെ പെണ്ണും കെട്ടാതെ കറങ്ങി സുഖിച്ചു ജീവിക്കുന്നു." സുധ പറഞ്ഞു.

"പത്തറുപത് വയസ്സ് ആയിട്ടും കഷണ്ടി ആണെങ്കിലും

💬 Comments

View all comments