Chapter Title : കരിയും കനലും [Irul Mashi]
കാണാൻ നല്ല ആരോഗ്യം ഒക്കെ ആണെന്ന് തോന്നുന്നു അല്ലേ..." നിസ പറഞ്ഞു.
"പിന്നല്ലാതെ രാവിലെ നാല് നാലര സമയം ആകുമ്പോഴേ അങ്ങേര് നടക്കാൻ പോണത് കാണാം, ഇവിടുന്ന് ജമന്തിമുക്ക് വരെ ഒരു രണ്ടു മൂന്നു കിലോമീറ്റർ വരില്ലേ... അതുവരെ അങ്ങേര് നടക്കും..." സുധ പറഞ്ഞു.
"ഇവിടെ മനുഷ്യന് ബസ്സ്റ്റോപ്പ് വരെ നടക്കാൻ വയ്യാ അപ്പോഴേ കിതപ്പും തളർേച്ചേം ആണ്." പ്രജിത പറഞ്ഞു.
"എന്തൊക്കെ പറഞ്ഞാലും നല്ലൊരു തങ്കപ്പെട്ട മനുഷ്യൻ ആണ്. സംസാരം ഒക്കെ ഒരു മോശവും പറയാൻ ഇല്ല. പിള്ളേരുടെ അടുത്ത് ആണെങ്കിലും കൂടെ തുള്ളാനും ചാടാനും ഒക്കെ നിന്നോളും..." സുധ പറഞ്ഞു.
"അങ്ങേര് ആ വീട്ടിൽ ഒറ്റക്ക് അല്ലല്ലോ... സഹോദരി എങ്ങാണ്ട് ഇല്ലേ?" നിസ ചോദിച്ചു.
"ഓ അവരുടെ ഭർത്താവ് മരിച്ചു പോയി. പിന്നെ പിള്ളേരൊക്കെ പുറത്താണ് ജോലിയൊക്കെ അപ്പൊ ഇങ്ങേരുടെ കൂടെ ആണ് കുടുംബവീട് അല്ലേ..." സുധ പറഞ്ഞു.
"എന്തോന്ന് കുടുംബവീട്, അതൊക്കെ അയാൾ വെച്ചതാ പിന്നെ അങ്ങേരുടെ അച്ഛനും അമ്മേം അവിടെന്നാ മരിച്ചത്. എന്ന് വെച്ച് കുടുംബവീട് എന്ന് പറയാൻ പറ്റുമോ..." പ്രജിത പറഞ്ഞു.
"ആ അത് ഞാൻ ഓർത്തില്ല. എന്തായാലും നീ വിളിച്ചു പറഞ്ഞു നോക്ക്. വേറെ എന്തെങ്കിലും പരിപാടി ഉണ്ടോ എന്ന് അറിയില്ലലോ.." സുധ പ്രജിതയോട് പറഞ്ഞു.
"എന്നാലും അങ്ങേര് ഒരു വല്ലാത്ത മനുഷ്യൻ തന്നെ അത്രക്കും പ്രണയം ആയിരുന്നോ, അല്ലെങ്കിൽ അവൾ അല്ലാതെ മറ്റൊരാളെ കല്യാണം കഴിക്കില്ല എന്നുള്ള മനസ്സിന്റെ ഉറപ്പ് നോക്കണേ..." നിസ പേരുമൂച്ചോടെ പറഞ്ഞു.
"ആ കൊള്ളാം ഇത്രയും പറഞ്ഞതിൽ നീ അതിൽ മാത്രം ഉടക്കി
💬 Comments
View all comments