0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 199.7K

പിടിച്ചോണ്ട് ഇരിക്കുക ആയിരുന്നോ..." പ്രജിത ചിരിച്ചുകൊണ്ട് ചോദിച്ചു.

"അത് പിന്നെ ഞാൻ ആലോചിച്ചു നോക്കിയതാ... ഇപ്പോഴത്തെ പിള്ളേരൊക്കെ ഇങ്ങനെ കാണുമോ എന്ന്..." നിസ പറഞ്ഞു.

"അത് പറഞ്ഞത് കാര്യം തന്ന. കാമുകിയെ ഓർത്ത് ജീവിതം മുഴുവൻ ഒറ്റത്തടിയായി ജീവിക്കുന്നു. ഓരോരുത്തരും ഓരോ സ്വഭാവം അല്ലാതെന്ത്..." സുധ പറഞ്ഞു.

"ആ എന്തായാലും ഞാൻ പോണ് പെണ്ണുങ്ങളെ അയാളെ ഒന്ന് വിളിച്ചു നോക്കട്ട്. എന്നിട്ട് വേണം ബാക്കി കാര്യങ്ങൾ." പ്രജിത പതിയെ ഉച്ചമയക്കത്തിലെ നുണപറച്ചിൽ കൂട്ടത്തിൽ നിന്നും വേർപിരിഞ്ഞിറങ്ങി വീട്ടിലേക്ക് നടന്നു.

***

II

തിരികെ വീട്ടിലെത്തിയ പ്രജിത അടുക്കള വഴി അകത്തു കയറി ഫ്രിഡ്ജിന്റെ പുറത്തിരുന്ന ഫോൺ എടുത്ത് നോക്കി. സമയം മൂന്നു കഴിഞ്ഞിരുന്നു. ആരുടേയും കാൾ ഒന്നും വന്നിട്ടില്ല എന്ന് കണ്ടു.

പിന്നെ നെറ്റ് ഓൺ ചെയ്തു വാട്സാപ്പിൽ കയറി രവിസാർ അഡ്മിൻ ആയ വയലോരം എന്ന ഗ്രൂപ്പിൽ കേറി രവിസാറിന്റെ നമ്പർ എടുത്തു. ഒരു വോയിസ് മെസ്സേജ് അങ്ങ് ഇട്ടു.

"സാറെ ഞാൻ ഡ്രൈവർ അശോകന്റെ ഭാര്യ പ്രജിത ആണേ... ഇവിടുന്ന് പിള്ളേരെ എല്ലാം കൂടി കൊടൈക്കനാൽ വരെ പോണം എന്ന് പറഞ്ഞ് ഒരു ടൂർ തീരുമാനിച്ചു.

അപ്പൊ അണ്ണൻ പറഞ്ഞു സാർ കൂടി വന്നാൽ ഭാഷ ഒക്കെ അറിയാമല്ലോ പിന്നെ സാറിന് ആകുമ്പോൾ സ്ഥലവും കാര്യങ്ങളും ഒക്കെ അറിയാമല്ലോ എന്നൊക്കെ.

അപ്പൊ സാറിന് തിരക്കൊന്നുമില്ലെങ്കിൽ ഒന്ന് വരാമോ...?" അത്രയും പറഞ്ഞ് പ്രജിത മെസ്സേജ് അയച്ചു.

പിന്നെ മറുപടി പറയട്ടെ എന്ന് കരുതി ഫോൺ അവിടെ വെച്ചിട്ട് കുളിക്കാനായിയുള്ള പുറപ്പാടിലായി. തലയിൽ എണ്ണതേച്ചു ചുരുണ്ട മുടികളെ

💬 Comments

View all comments