Chapter Title : കരിയും കനലും [Irul Mashi]
ഇങ്ങ് വരട്ട്... അല്ലെങ്കിലേ മനുഷ്യന് ഇവിടെ ഇരിക്കപ്പൊറുതി ഇല്ല അതിനിടക്ക് ആണ് ഇനി ഞാൻ ഇതിനെ ഒക്കെ മേയ്ച്ച് കൊണ്ട് പോണം എന്ന്.
അവളുമാർക്ക് എല്ലാം കൂടി എന്റെ മണ്ടേൽ അങ്ങ് വെച്ചാ മതിയല്ലോ... എന്നിട്ട് വലിയ സുഖിപ്പീര് പോലെ ചോദിക്കും 'ഇനി എത്തറ ഉണ്ട് പ്രജിതേ...'
എന്ന്." കലി അടക്കി പിടിച്ച് കൊഞ്ഞനം കുത്തി കൊണ്ട് പ്രജിത പറഞ്ഞു.
ചായ ഗ്ലാസുകൾ കഴുകി കഴിഞ്ഞ് അനുഷ പതിയെ അടുക്കളയിൽ തിട്ടപുറത്ത് കേറി ഇരുന്നു അയൽക്കൂട്ടക്കാർ ബാക്കി ആക്കിയ മിച്ചർ വാരി വായിലിട്ട് ചവച്ചു.
അപ്പോഴേക്കും സാരിയുടെ മുന്താണി കൊണ്ട് തന്റെ തടിയൻ കഴുത്തിലെ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് പ്രജിത അനുഷയെ നോക്കി കണ്ണുരുട്ടി.
"അമ്മക്ക് വേണോ...?" അനുഷ ഒരു പിടി വാരികൊണ്ട് ചോദിച്ചു.
"കൈവാക്കീന്നു മാറിപ്പോ പെണ്ണേ എന്റേന്ന് വാങ്ങിച്ച് പിടിക്കാതെ..." കൈയോങ്ങി കൊണ്ട് പ്രജിത പറഞ്ഞു.
"ഈ തള്ളക്ക് എന്തര് കുഴപ്പം. നിങ്ങള് എന്തിന് എന്റടുത്ത് കിടന്ന് ചാടണത്. ചേച്ചി വരുമ്പോൾ അവളോട് ചാടിയ പോരെ..." അനുഷ ചോദിച്ചു.
"അവൾക്ക് ഉള്ളത് അപ്പോ കൊടുക്കാം, നീയും കൂടെ കാണുമെന്ന് അറിയാം എനിക്ക് അതിനുള്ളതാ നിനക്ക് തരുന്നത്..."
"ഓ എല്ലാം കൂടി ഇനി എന്റെ മണ്ടേൽ വെച്ചോ... അവരുടെ മൂത്തമോൾക്ക് ഒരു കുറ്റോം ഇല്ല..." അനുഷ കെറുവിച്ചു പറഞ്ഞു.
"രണ്ടെണ്ണോം കണക്ക് തന്ന. ആ തന്തേടെ തനി കൊണം. എന്നെ കൊല്ലാനായിട്ട് മൂന്നും കൂടി. എന്റെ ചാവ് കണ്ടാലേ നിനക്കൊക്കെ മതിയാകു..."
"ഓ തൊടങ്ങി തള്ളേടെ അലപ്പ്. ഇത്തി മിണ്ടായിരിന്നാണ്..."
"തന്തക്കും മക്കൾക്കും എന്നെ
💬 Comments
View all comments