0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 326.9K

കടേന്നു കേറ്റാൻ ആയിരുന്നു എങ്കിൽ പിന്നെ ഞാൻ ഈ രാവിലെ ഓരോന്ന് ഉണ്ടാക്കി വെയ്ക്കുന്നത് എന്തിനാ..." പ്രജിത സ്ഥിരം രീതിയിൽ ചോദിച്ചു.

"ഒന്ന് പോ അമ്മേ എന്നും വെളിയിൽ നിന്നാണോ തിന്നുന്നത്... വല്ലപ്പോഴും അല്ലേ... ദാ ചിപ്സും മിച്ചറും 7up ഉം ഒക്കെ ഉണ്ട്.

നാളെ നമുക്ക് അടിച്ചു പൊളിക്കണ്ടേ...." അരുണിമ അമ്മയോട് പറഞ്ഞു.

"ഓ ഓ എന്തെങ്കിലും ഒക്കെ കാണിക്ക്... ആ പിന്നെ രവിസാർ വന്നിരുന്നു എങ്ങനെയാണ് തീരുമാനങ്ങൾ എന്ന് ആലോചിച്ചിട്ട് പറയാൻ പറഞ്ഞു."

"അച്ഛൻ നേരത്തെ വരുമല്ലോ അപ്പൊ ചോദിച്ചിട്ട് എല്ലാം കൺഫേം ആക്കിയിട്ട് പറയാം." അരുണിമ മുറിയിൽ നിന്നും വിളിച്ചു പറഞ്ഞു.

അപ്പോഴേക്കും ഒരു സ്കൂട്ടർ മുന്നിൽ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് പ്രജിത എത്തിനോക്കി. അതാ വീണ്ടും രവിസാർ. അവൾ ചിരിച്ചു കൊണ്ട് മുന്നിലേക്ക് ഇറങ്ങി ചെന്നു.

"അയ്യോ സാർ അതും കൊണ്ട് വീണ്ടും വന്നോ...?" അത്ഭുതത്തോടെ പ്രജിത ചോദിച്ചു.

"അത് പിന്നെ അല്പം എങ്കിലും വേരോട്ടം ഉള്ളപ്പോൾ തന്നെ ഇത് ഇടണം മുഴുവൻ പട്ടു പോയാൽ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല.

അതാ ഞാൻ വൈകിക്കേണ്ട എന്ന് കരുതിയത്, ഇന്നാ അങ്ങ് വാങ്ങിച്ചോ..." തന്റെ കൈയിരുന്ന കവർ നീട്ടികൊണ്ട് രവി പറഞ്ഞു.

"സാറെ കേറ് സാറെ ചായ കുടിച്ചിട്ട് പോകാം." പ്രജിത കവർ വാങ്ങിക്കൊണ്ട് പറഞ്ഞു.

"ഇല്ല പ്രജിതേ കുറച്ച് തിരക്ക് ആണ്. ഞാനും പോയി സാധനം ഒക്കെ വാങ്ങട്ടെ... അല്ലെങ്കിൽ നാളെ പിന്നെ സമയം കിട്ടില്ല. ഇനി ഒരിക്കൽ ആകാമല്ലോ സമയം കിടക്കുക അല്ലേ..."

ചിരിച്ചു കൊണ്ട് പറഞ്ഞിട്ട്

💬 Comments

View all comments