Chapter Title : കരിയും കനലും [Irul Mashi]
ഇടുന്നത് പോലെയുള്ള വസ്ത്രധാരണം.
പിള്ളേരെ എല്ലാം കേറ്റി മാതാപിതാക്കളുടെ യാത്ര പറഞ്ഞു കൃത്യം രണ്ടു മണിക്ക് തന്നെ വണ്ടിയെടുത്തു. പ്രജിത പതിയെ ഏറ്റവും പിറകിലെ വലിയ സീറ്റിൽ പോയി ബാഗുമായി ഇരുന്നു.
അശോകൻ മുന്നിലെ കിളിയും ഡ്രൈവർ ഉം കൂട്ടുകാർ ആയത് കൊണ്ട് അവരുടെ അടുത്ത് ആയിരുന്നു.
വണ്ടിയെടുത്ത് പാട്ട് ഇട്ടതും പിള്ളേരെല്ലാം ഡാൻസ് കളിച്ചു തുടങ്ങി. അതിൽ കൂട്ടത്തിലെ നേതാവ് എന്നത് പോലെ 60 വയസ്സുകാരൻ രവിസാർ പിള്ളേർക്കൊപ്പം ഒരു വക്രിയകൾ കാണിച്ചു കൂടെ തുള്ളി.
അതെല്ലാം കണ്ട് പ്രജിതയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
ആദ്യത്തെ ഒരു ബഹളം കഴിഞ്ഞ് ഓരോരുത്തർ സീറ്റിൽ ഇരുന്നു തുടങ്ങി. പിന്നെ അല്പം ശാന്തത ആയിരുന്നു. സൈഡ് ജനലിലൂടെ ഇളം കാറ്റും കൊണ്ട് കാഴ്ചകണ്ടിരുന്ന പ്രജിത ഉച്ചയൂണിന്റെ ക്ഷീണത്തിൽ പതിയെ മയങ്ങി.
"അമ്മേ... അമ്മേ എണീക്ക് ചായ കുടിക്കാം..." അമ്മുവിന്റെ വിളി കേട്ടാണ് പ്രജിത കണ്ണ് തുറന്നത്.
"എണീക്ക് ദാ തെന്മല ഡാം കാണണ്ടേ എണീച്ച് ഇറങ്ങി വാ..." അമ്മു പറഞ്ഞിട്ട് ബസ്സിൽ നിന്ന് അവൾ പുറത്തിറങ്ങി.
പ്രജിത പതിയെ എണീച്ച് വെളിയിൽ ഇറങ്ങി. എല്ലാവരും ഡാം നോക്കി നിൽക്കുക ആണ്. അശോകണ്ണനും കിളിയും ചെറിയ ആട്ടം കണ്ടപ്പോഴേ പ്രജിതക്ക് കാര്യം പിടികിട്ടി.
അവർ രണ്ടും അവരുടെ രീതിയിൽ അടിച്ചു പൊളിക്കുക ആണ് എന്ന്. കണ്ണുരുട്ടി ഒന്ന് തന്റെ ഭർത്താവിനെ നോക്കിയിട്ട് അവളും ഇറങ്ങി ഡാം നോക്കി നിന്നു.
വീശിയടിക്കുന്ന തണുത്ത കാറ്റ് പ്രജിതയെ ചെറിയ കുളിരു തോന്നിപ്പിച്ചു. സാരി കൊണ്ട് ഒന്ന് സ്വയം മൂടി അവൾ വിദൂരത്തിലേക്ക് കണ്ണ്നട്ടു.
💬 Comments
View all comments