0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 329.8K

"എന്താ പ്രജിതേ തണുക്കുണ്ടോ?" രവി അവളോട് ചോദിച്ചു.

"ആ കാറ്റിന് നല്ല തണുപ്പ് ഉണ്ട്..." പ്രജിത ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

"സ്വെറ്റർ എടുത്തില്ലേ...?"

"അതൊന്നും ഇല്ല സാറെ പിന്നെ എങ്ങനെ എടുക്കാനാ..." ചെറുപുഞ്ചിരിയിൽ പ്രജിത പറഞ്ഞു.

"അത് കൊള്ളാം. കൊടൈക്കനാൽ ഒക്കെ നല്ല തണുപ്പ് ആണ്. ഇപ്പോഴെ ഇങ്ങനെ ആണെങ്കിൽ പിന്നെ എന്ത് ചെയ്യും."

"അത് അപ്പോഴല്ലേ സാറെ... അല്ലാതെ എന്ത് ചെയ്യാനാ..."

"അത് ശരിയാ... അവിടെ എത്തിയിട്ട് അല്ലേ ബാക്കി കാര്യം..." രവിയും അവളുടെ അഭിപ്രായത്തെ ശരി വെച്ചു.

"അശോകൻ നല്ല ആട്ടം തുടങ്ങിയല്ലോ..." രവി അശോകനെ നോക്കിയിട്ട് പ്രജിതയോട് പറഞ്ഞു.

"അവർക്ക് അവരുടേതായ ലോകവും സന്തോഷവും." പ്രജിതയുടെ മറുപടിയിൽ തണുപ്പൻ മട്ട് അനുഭവപെട്ടു.

"എന്തായാലും ഈ ചൂട് കാപ്പി കുടിക്ക് അല്ലെങ്കിൽ അങ്ങോട്ട് പോകുമ്പോൾ ഒക്കെ പാട് ആയിരിക്കും." അടുത്തുള്ള പെട്ടിക്കടയിൽ നിന്നും പാൽകാപ്പി വാങ്ങി കൊടുത്ത് കൊണ്ട് രവി പറഞ്ഞു.

വേണ്ടാ എന്ന് മറുത്ത് പറയാനാകാതെ പ്രജിത അത് വാങ്ങി ചൂടോടെ കുടിച്ചു. പിള്ളേരെല്ലാം പിള്ളേരുടെ ലോകത്ത് ഓടി ചാടി കളിക്കുന്നു. അശോകണ്ണനും കിളിയും അവരുടെ വെള്ളമടിയിൽ സന്തോഷിക്കുന്നു.

താൻ മാത്രം ഒറ്റക്ക് ആകുമായിരുന്ന സാഹചര്യത്തിൽ രവിസാർ തനിക്ക് ഒരു സുഹൃത്തിനെ പോലെ കൂടെ നിൽക്കുന്നു. അവളുടെ മനസ്സിലെ ചിന്തകൾ കാട് കേറി.

പാവം മനുഷ്യൻ ജാതിയുടെയും മനുഷ്യാവാശിയിലും സ്വന്തം പ്രണയം നഷ്ട്ടപെട്ടുപോയൊരു ഒറ്റയാൻ.

"എല്ലാരും കേറിക്കോ ഇനി നമുക്ക് അടുത്ത സ്ഥലത്ത് ഇറങ്ങി കാണാം..." അശോകൻ വിളിച്ചു പറഞ്ഞു.

അത് കേട്ട് പിള്ളേരെല്ലാം ഓടി വണ്ടിയിൽ കേറി. എണ്ണം എടുത്ത്

💬 Comments

View all comments