0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 329.8K

കൃത്യമായി അരുണിമ എല്ലാരും ഉണ്ടെന്ന് പറഞ്ഞതും പ്രജിതയും രവിസാറും വണ്ടിയിൽ കേറാനെത്തി.

മുന്നിലെ സീറ്റിൽ ഡ്രൈവർ ഡെക്കിൽ ഇരിക്കുന്ന അശോകനെ നോക്കി പ്രജിത വീണ്ടും കണ്ണുരുട്ടി കാണിച്ചു. അശോകൻ ചെറുതായി പുഞ്ചിരിച്ചു തള്ളി.

അകത്തേക്ക് എത്തിയ പ്രജിത അരുണിമയോട് കണ്ണുകൊണ്ട് അച്ഛനെ കാണിച്ചു കൊടുത്തു. കുഴപ്പമൊന്നുമില്ല എന്ന് അവളും ചുമലു വെട്ടിച്ചു. വീണ്ടും തന്റെ പിറകിലെ സീറ്റിൽ കാഴ്ചകൾ കാണാനായി പ്രജിത ഇരുന്നു. വണ്ടി മുന്നോട്ട് നീങ്ങി.

വീണ്ടും വണ്ടിയിൽ പാട്ടും ബഹളവുമായി മുന്നിൽ നിന്ന് തന്റെ ഭർത്താവും മദ്യത്തിന്റെ ലഹരിയിൽ പിള്ളേർക്കൊപ്പം ഡാൻസ് കളിക്കുന്നത് പ്രജിത കണ്ടു. അത് കണ്ട് പ്രജിത വായ പൊത്തി ചിരിച്ചു കൊണ്ട് നോക്കിയിരുന്നു.

സന്ധ്യ പതിയെ ഇരുട്ട് വീണു തുടങ്ങി. എല്ലാരുടെയും ആവേശം തണുത്ത് പതിയെ സീറ്റിൽ ഇരിപ്പായി. പ്രജിത സാരിയിൽ സ്വയം പുതച്ച് തെങ്കാശി റോഡിലെ വയലും പാടങ്ങളും നോക്കിയിരുന്നു.

അപ്പോഴും ഡ്രൈവറിന്റെ ഡെക്കിൽ തന്നെ ആയിരുന്നു അശോകൻ.

ഒറ്റക്ക് ഇരിക്കുന്ന പ്രജിതയുടെ അടുത്തേക്ക് രവിസാർ വന്നിരുന്നു. പ്രജിത ഒന്ന് നോക്കി ചിരിച്ചു.

"എന്താ പ്രജിതേ ടൂർ ഇഷ്ടപ്പെട്ടില്ലേ..." രവി ചോദിച്ചു.

"ഇഷ്ടമായി സാറെ പക്ഷേ അണ്ണന്റെ ഈ കുടി എനിക്ക് എന്തോ ഒരു ഇത് പോലെ..."

"എന്നും ഇല്ലല്ലോ പ്രജിതേ ഇതുപോലെ ഒക്കെ അല്ലേ അവരുടെ സന്തോഷം."

"ആ സാറിന് അറിയതോണ്ടാ... എന്നും ഉറക്കത്തിന് മുന്നേ പുള്ളിക്കാരൻ കുടിച്ച് തളർന്നെ കിടക്കാറുള്ളു. പിന്നെ ബഹളം ഒന്നുമില്ല എന്നുള്ളത് കൊണ്ട് കുഴപ്പമില്ല.

എന്നാലും ഈ ആരോഗ്യം മുഴുവൻ കുടിച്ച് തീർത്താൽ എന്താ ചെയ്യുക..." പ്രജിത തന്റെ ആവലാതി പറഞ്ഞു.

💬 Comments

View all comments