Chapter Title : കരിയും കനലും [Irul Mashi]
"ഓഹോ അങ്ങനെ ആയിരുന്നോ... ഞാൻ കരുതി ഇതുപോലെ ഒത്തുകൂടുമ്പോൾ മാത്രമേ കാണുക ഉള്ളൂ എന്ന്. ഹാ ഇനിയിപ്പോ ഈ ടൂറിൽ അവർ അങ്ങ് ആസ്വദിക്കട്ടെ."
"അല്ലാതെ പിന്നെ എന്ത് പറയാനാ സാറെ. പറഞ്ഞാലും കേൾക്കില്ല അതോണ്ട് മിണ്ടാതെ ഇരിക്കുന്നതാ നല്ലത്."
"അത് വിട്ടേ... പിന്നെ ഇന്നലെ കൊണ്ട് തന്ന കമ്പോസ്റ്റ് ഇട്ടായിരുന്നോ?"
"അത് ഇന്നലെ രാത്രിയിൽ തന്നെ ഇട്ടു. എന്താകുമോ എന്തോ..."
"എല്ലാം ശരിയാകും ഞാൻ അല്ലേ തന്നത്."
വീണ്ടും അവർക്കിടയിൽ മൗനം നുഴഞ്ഞു കേറി. പ്രജിത വീണ്ടും പുറം കാഴ്ചകളിൽ മുഴുകി.
"സാറെ സാർ എന്താ കല്യാണം കഴിക്കാതെ..?" മൗനം ഭേധിച്ചു കൊണ്ട് പ്രജിത തന്നെ ചോദിച്ചു.
"കൊള്ളാം നല്ല ചോദ്യമാണല്ലോ... പത്തിരുപതു വർഷമായി കേൾക്കാത്ത ചോദ്യം പെട്ടെന്ന്..." ചിരിച്ചു കൊണ്ട് രവി പറഞ്ഞു.
"അല്ല ഓരോരുത്തർ ഓരോന്ന് പറയുന്നത് കേൾക്കുന്നു. ഇങ്ങനെ അല്ലാതെ സാറിനോട് ചോദിക്കാൻ ഒരു അവസരവും കിട്ടില്ല."
"കേൾക്കുന്നതിൽ കുറച്ചൊക്കെ സത്യം തന്നെയാ.."
"കുറച്ചെന്ന് പറഞ്ഞാൽ?"
"കുറച്ചെന്ന് പറഞ്ഞാൽ പ്രേമിച്ച കാമുകിയെ കിട്ടാത്തത് കൊണ്ടാ കെട്ടാത്തത് എന്നുള്ളത്."
"അപ്പൊ കേൾക്കാത്ത എന്താ ഉള്ളത്...?" ആവേശത്തോടെ പ്രജിത ചോദിച്ചു. തന്റെ ഉള്ളിലെ ബഹുമാനം നിലനിർത്തി കൊണ്ട് ആണെങ്കിലും എന്തോ ഒരു സൗഹൃദ ബന്ധം ഉള്ളത് പോലെ പ്രജിതജക്ക് തോന്നി.
"കഥ കേൾക്കാൻ നല്ല കൊതി ആണല്ലോ..." രവി തമാശയോടെ പറഞ്ഞു.
"ഒന്ന് പോ സാറെ..." കുണുങ്ങി ചിരിച്ചു കൊണ്ട് പ്രജിത പറഞ്ഞു.
"എന്നാ പറയാം സമയം പോകുമല്ലോ... നിങ്ങൾ ഒക്കെ കേട്ടത് പോലെ ലളിതഭായിയുടെ കുടുംബത്തിലെ പെണ്ണ് തന്നെ ആയിരുന്നു എന്റെ കാമുകി.
💬 Comments
View all comments