Chapter Title : കരിയും കനലും [Irul Mashi]
ഭയങ്കര ഇഷ്ടവും തന്നെ ആയിരുന്നു.
ആറ്റിന്റെ അപ്പുറത്ത് ഭംഘനപള്ളി എന്നൊരു മാവ് ഉണ്ട് അതിലെ മാങ്ങാ ഒക്കെ അവൾക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. ഞാൻ അന്ന് ആറൊക്കെ നീന്തി കടന്ന് പറിച്ചോണ്ട് വന്ന് അവൾക്ക് കൊടുക്കും.
അങ്ങനെ നല്ല രീതിയിൽ പോയ്കൊണ്ട് ഇരുന്നതാ അപ്പോഴാണ് അവളുടെ ചേട്ടൻ മദ്രാസിൽ നിന്ന് വന്നത് അങ്ങനെ ഒരു ദിവസം നമ്മളെ കൈയ്യോടെ പൊക്കി.
നമ്മൾ ഒക്കെ താഴ്ന്നവർ അല്ലേ നല്ലപോലെ അടിയും കിട്ടി. പക്ഷേ അതൊന്നുമല്ല വിഷമം ഇതെല്ലാം കഴിഞ്ഞിട്ട് അവസാനം അവൾക്ക് അവളുടെ വീട്ടുകാര് ബോധവൽക്കരണ ക്ലാസ്സ് എടുത്തപ്പോൾ ഞാൻ അവൾക്കും അയിത്തം ഉള്ളവൻ ആയി.
ഡോക്ടർ ചെറുക്കനും മദ്രാസിൽ പോകാമെന്നൊക്കെ കേട്ടപ്പോൾ അവൾക്ക് പിന്നെ അവനെ മതി എന്നായി. അന്ന് അവർ അടിച്ചപ്പോൾ ഇല്ലാത്ത വേദന ആയിരുന്നു അവളുടെ ഈ പ്രതികരണത്തിൽ കിട്ടിയത്. അതോടെ എല്ലാം വെച്ച് കെട്ടി...."
ഒരു നെടുവീർപ്പോടെ രവിസാർ അതെല്ലാം പറഞ്ഞത് ശാന്തമായി പ്രജിത കേട്ടിരുന്നു. ഇടക്ക് വരുന്ന വണ്ടിയുടെ വെളിച്ചം ഉള്ളിലേക്ക് അടിച്ചപ്പോൾ സാറിന്റെ കൺകോണിൽ തിളങ്ങുന്ന കണ്ണുനീർ തുള്ളികളെ അവൾ കണ്ടു.
ഇത്രയും പ്രായമായിട്ടും അയാളുടെ ഹൃദയത്തിലെ വിരഹം കെടാതെ ഇരിക്കുന്നത് ഓർത്ത് പ്രജിത അത്ഭുതപ്പെട്ടു. എന്തൊരു കാമുകനാണ് ഇയാൾ എന്ന് അവൾ കരുതി.
നഷ്ടം അവൾക്ക് തന്നെ എന്ന് പ്രജിത മനസ്സിൽ പറഞ്ഞു വെച്ചു.
പെട്ടെന്ന് വണ്ടിയൊന്ന് ഇടത്തേക്ക് ഒടിച്ചു വളച്ചു. അപ്പോഴേക്കും രവി നീങ്ങി വലതു വശത്തിരിക്കുന്ന പ്രജിതയുടെ അടുക്കലേക്ക് എത്തി. രണ്ടു പേരും ഒന്ന് ഞെരുങ്ങിയിട്ട് ചിരിച്ചു.
രവിസാർ അല്പം നീങ്ങി ഇരുന്നെങ്കിലും പ്രജിതയുടെ ശരീരത്തിൽ
💬 Comments
View all comments