Chapter Title : കരിയും കനലും [Irul Mashi]
തട്ടി തട്ടിയില്ല എന്നുള്ള രീതിയിൽ തന്നെയായിരുന്നു. വലതു ഭാഗത്ത് ഗ്ലാസ്സ് തുറന്നിട്ടിരിക്കുന്നതിലൂടെ അകത്തു കേറുന്ന തണുത്ത കാറ്റും ഇടതു ഭാഗത്ത് രവിസാറിന്റെ ചെറിയ ചൂടുമേറ്റ് പ്രജിത ചിന്തകളിൽ ചേക്കേറി.
അല്പം കഴിഞ്ഞതും ബസ്സ് ഒരു പെട്രോൾ പമ്പിൽ നിർത്തി.
"മക്കളെ ബാത്റൂമിൽ പോകാനുള്ളവർ ഒക്കെ പൊയ്ക്കോ തമിഴ് നാട്ടിൽ എല്ലാ പമ്പിലും എന്നും അവന്മാർ ബാത്റൂം തരൂല കേട്ടാ... " ഡ്രൈവർ വിളിച്ചു പറഞ്ഞു.
അത് കേട്ട് പിള്ളേര് ഓരോരുത്തർ ആയി ഇറങ്ങി തുടങ്ങി.
"ഇറങ്ങിക്കോ പ്രജിതേ ഒന്ന് നടുവ് നിവർത്തിയിട്ട് ഒക്കെ പോകാം അല്ലെങ്കിൽ ഇരുന്നു ഇരുന്നു നടുവേദന എടുക്കും." രവിസാർ കരുതലോടെ പറയുന്നത് കേട്ട് പ്രജിത ഇറങ്ങി.
വെളിയിൽ ഇറങ്ങിയതും അരുണിമയും അനുഷയും കൂടി അശോകണ്ണനെ വിരട്ടുന്നത് പ്രജിത കണ്ടു. അതു കണ്ട് ചിരിച്ചു കൊണ്ട് അവൾ അവരുടെ അടുത്തേക്ക് പോയി.
"അങ്ങനെ തന്നെ മക്കളെ നല്ലത് പോലെ കൊടുക്ക്... അല്ലെങ്കിലും അച്ഛന് ചാരായം കണ്ടാ പിന്നെ നമ്മളെ ഒന്നും വേണ്ട." അവരുടെ വഴക്കിനു കൂടുതൽ ആവേശം കൊടുത്ത് കൊണ്ട് പ്രജിത പറഞ്ഞു.
"ഓ ഇനി നീയും കൂടി അതിന്റെ ഇടയിൽ ഓരോന്ന് പറഞ്ഞു കൊട്..." അശോകൻ മക്കളുടെ മുന്നിൽ നിസ്സഹായനായി നിന്ന് കൊണ്ട് പറഞ്ഞു.
"പിന്നല്ലാതെ ഇങ്ങനെ കുടിച്ച് കുടിച്ച് തീർന്നാൽ പിന്നെ നമുക്ക് ആരാ ഉള്ളത്...?" പ്രജിതയുടെ ആ ചോദ്യം അശോകന് വല്ലാതെ കൊണ്ടു.
"ആ ഇനി ഇന്ന് കുടിക്കുന്നില്ലേ, പോരെ..."
"ഓ പറച്ചിൽ ഒക്കെ എന്നും കേൾക്കുന്നത് തന്ന..." അനുഷ പതിയെ പറഞ്ഞു.
"ഓ ഒരു പെണ്ടാണ്ടി ഉണ്ടെന്ന് മറന്നിരുന്ന
💬 Comments
View all comments