Chapter Title : കരിയും കനലും [Irul Mashi]
തുപ്പലുകൾ കൈമാറുന്നത് അവൾക്ക് പ്രത്യേക അനുഭൂതി നൽകി.
ശ്വാസത്തിന്റെ പിരിമുറുക്കത്തിൽ മനസ്സില്ല മനസ്സോടെ അവർ ചുണ്ടുകളെ വേർപ്പെടുത്തി. രണ്ടുപേരും തമ്മിൽ മത്സരിച്ച് പകർന്നിരുന്ന തുപ്പല് നൂല് പോലെ അവരുടെ ചുണ്ടുകളിൽ വലിഞ്ഞു നിന്നു.
തണുത്ത മഞ്ഞിൽ പ്രജിതയുടെ മൂക്കിന് താഴെ വിയർപ്പ് മണികൾ തെളിഞ്ഞു നിന്നു. സ്ഥലകാലം തിരികെ എത്തിയ പ്രജിത നാണവും താൻ അനുവാദം കൊടുത്ത ഈ സഹസികതയും ഓർത്ത് ഭയം ഉള്ളിലേക്ക് ഇരച്ചു കേറി.
"എന്താ പ്രജിതേ ഒന്നും മിണ്ടാത്ത...? പേടിച്ചു പോയോ?" നിശബ്ദതയിൽ കുരുങ്ങി നിൽക്കുന്ന പ്രജിതയോട് രവി ചോദിച്ചു.
"സാറെ നമ്മൾ... എനിക്ക്...." വാക്കുകൾ പുറത്ത് വരാതെ പ്രജിത വിക്കി.
"എന്തരെടി പെണ്ണേ... നിനക്ക് എന്നെ ഇഷ്ടം അല്ലേ... അതോ ഇത് ഇഷ്ടമായില്ലേ..." രവി ഞെട്ടലിൽ നിൽക്കുന്ന പ്രജിതയെ ചേർത്ത് പിടിച്ചു.
"എനിക്കൊന്നും അറിഞ്ഞൂടാ സാറെ... എനിക്ക് ആകെ പേടിയാകുന്നു..." കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ട് രവിയുടെ നെഞ്ചിൽ മുഖം ചേർത്ത് പ്രജിത വിതുമ്പി.
"അയ്യേ ഇതെന്തോന്ന് കൊച്ചു പിള്ളേരെ പോലെ മോങ്ങുന്നത്? നിനക്ക് എന്തരിന് പേടി?" പ്രജിതയുടെ മനസിക തളർച്ചയിൽ തന്നിലേക്ക് കുറച്ചു കൂടി ചേർത്ത് പിടിച്ചു ചൂട് പകർന്ന് കൊണ്ട് രവി ചോദിച്ചു.
"തെറ്റല്ലേ സാറെ ഞാൻ ചെയ്തത്... ആരെങ്കിലും കണ്ടിരുന്നു എങ്കിൽ എന്റെ അണ്ണനും പിള്ളേരും ഒക്കെ..." വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കൊണ്ട് പ്രജിത കണ്ണുനീർ ഒലിപ്പിച്ചു.
"ദാണ്ടേ ഇങ്ങോട്ട് നോക്കിയാണ് നീ... നിന്നെപ്പോലൊരു പെണ്ണ് കിടന്ന് കഷ്ടപ്പെട്ട് പണിയെടുക്കുന്നതിന്റെ നന്ദി പോയിട്ട് ഒരു നല്ലവാക്ക് എങ്കിലും നിന്റെ കെട്ട്യോനോ പിള്ളേരോ പറയാറുണ്ടോ...
മക്കൾക്ക് പോലും അച്ഛനെ മതി...
💬 Comments
View all comments