0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 334.5K

ഒരു നിമിഷം നീ മൂത്രമൊഴിക്കാൻ പോയപ്പോൾ കാത്ത് പോലും നിൽക്കാതെ സ്വന്തം കാര്യം നോക്കി പോകുന്നവരെ ആണോ നീ ഇങ്ങനെ കരുതലോടെ നോക്കുന്നത്...

എന്റെ പ്രജിതേ... എനിക്ക് നിന്റെ ഭാരങ്ങൾ താങ്ങാൻ തോന്നി... നിന്റെ ഈ കഷ്ടപ്പാടുകൾ എനിക്ക് കാണാനുള്ള കണ്ണുണ്ട് കാരണം ഞാനും ഇതുപോലെ കുറേ കഷ്ടപ്പെട്ടതാണ്.

അന്ന് എനിക്കും സമൂഹത്തിലെ തെണ്ടികളെ ഭയന്ന് ഇരിക്കേണ്ടി വന്നു. പക്ഷേ ഞാൻ അതിൽ തന്നെ പേടിച്ചിരുന്നില്ല... നമ്മൾക്ക് ആശ്വാസം കിട്ടുന്നത് നമ്മൾ ചെയ്യാതെ ഇരുന്നിട്ട് ആർക്ക് വേണ്ടിയാ...

ഈ നന്ദി ഇല്ലാത്തവർക്ക് വേണ്ടിയോ? നിനക്ക് ഞാൻ വെറും ഒരുത്തനായി തോന്നിയോ... അതോ എന്റെ പ്രായമാണോ പ്രശ്നം?" രവി പ്രജിതയുടെ ഉള്ള് ഉലയ്ക്കുന്ന ചോദ്യങ്ങൾ നിരത്തി.

"അതേ അതേ ഞാൻ വെറും ഒരു പാവത്തന്ന സാറെ... ഞാൻ പെറ്റുവളർത്തിയ പിള്ളേർക്കോ കാലത്ത് മുതൽ നടുവൊടിഞ്ഞു പണി എടുത്ത് വീട് നോക്കി അടുക്കളക്കാര്യങ്ങൾ അറിയിക്കാതെ കൊണ്ട് പോകുന്ന അണ്ണനോ എന്നെ ഒരു മനുഷ്യനായി പോലും പരിഗണിക്കാറില്ല.

എന്നും ഒരാൾ ചെയ്യുന്നു അത്ര തന്നെ എന്റെ കഷ്ടപ്പാടുകൾ ഒന്നും അവർ ആരും കാണുന്നില്ല... എന്റെ ചെറിയ സന്തോഷം പോലും അവർക്ക് പുച്ഛമാണ്...

അവർക്കൊക്കെ വേണ്ടിയല്ലേ ഞാൻ എന്റെ ശരീരവും സമയവും മുഴുവൻ കളഞ്ഞ് പണിയെടുക്കുന്നത്. അതും ഒരു പരാതിയും പറയാതെ... തൊഴിലുറപ്പ് കഴിഞ്ഞ് വന്നിട്ട് അണ്ണന്റെ തുണി കഴുകുന്നത് തന്നെ നടുവേദന എടുത്തിട്ടാണ്...

എന്നിട്ട് ആ പിള്ളേരോട് ഇത്തിപൂലം തൈലം ഇട്ട് തരാൻ പറഞ്ഞാൽ അവൾക്കുമാർക്ക് ഫോണിൽ കുത്താനെ നേരമുള്ളൂ. ഇന്നലെ കണ്ട സാറ് വരെ ഓർത്ത് എനിക്ക് ബ്രഷ് വാങ്ങി

💬 Comments

View all comments