0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 105.9K

വല്ലപ്പോഴും ഒക്കെ വെളിയിലോട്ട് ഇറങ്ങി കാണ്.

അല്ലാതെ ഏത് നേരവും വീട്ടിൽ കുത്തി ഇരിക്കാതെ."

"ഓ രാജ്ഞി പറഞ്ഞാൽ പിന്നെ വേറെ എന്തോന്ന് ചെയ്യാൻ... എന്റെ നല്ല കാലത്ത് നിന്റെ അച്ഛനും ആയിട്ട് നമ്മള് കൊറേ കറങ്ങിയത് തന്നെടെ."

"ഓ അവര് വല്യ ട്രാവൽ കപ്പിൾ..." അരുണിമ പുച്ഛത്തോടെ പറഞ്ഞു.

"അച്ഛൻ വരുമ്പോൾ പറഞ്ഞങ് റെഡി ആക്കിയാ മതി അല്ലാതെ എന്റെ മണ്ടേൽ എങ്ങാനും വെച്ച് തരാൻ ആണ് വിചാരം എങ്കിൽ പൊന്ന് മക്കളെ ആരും എങ്ങും പോകാൻ പോണില്ല."

"ഓ എനിക്ക് പറയാൻ നാക്ക് ഉണ്ട് സാറെ... ഞാൻ പറഞ്ഞോളാം അച്ഛനോട്." അരുണിമ കാര്യമാക്കാതെ പറഞ്ഞു.

"ഓ നല്ല കാര്യം. എടീ അമ്മൂ... വന്ന് വിളക്ക് വെയ്ക്കെടി... ഏത് നേരം ചെവിയിൽ ആണ് കുന്ത്രാണ്ടോം വെച്ചോണ്ട് ഫോണും കുത്തി ഇരുന്നോളും അവള്..."

പ്രജിത മൂത്തമകളുടെ അടുത്ത് നിന്ന് ഇളയ മകൾ അനുഷയിലേക്ക് തിരിഞ്ഞു.

സന്ധ്യയിലെ വിളക്കും നാമം ചൊല്ലലും ഒക്കെ കഴിഞ്ഞ് സീരിയലിനു മുന്നിൽ ഇരിക്കുമ്പോൾ മുറ്റത്ത് കാർ നിർത്തുന്ന ശബ്ദം കേട്ടു പ്രജിതയുടെ ചുണ്ടുകൾ അല്പം വിടർന്നു.

കൈയിൽ രണ്ട് പ്ലാസ്റ്റിക് കവറുമായി ഹാളിലേക്ക് കേറി വന്ന തന്റെ കെട്ട്യോനെ ചിരിച്ച മുഖത്തോടെ പ്രജിത വരവേറ്റു. കയ്യിലുള്ള കവറുകൾ വാങ്ങി അവള് തുറന്ന് നോക്കി.

"മലക്കറി എല്ലാം ഒന്നുമില്ലെടി... വന്ന് വന്ന് എല്ലാവന്മാരും തരികിടയാ... പിന്നെ ആ തമിഴന്റെ അടുത്തുനിന്നു വാങ്ങിച്ചത്... പിള്ളേരൊക്കെ എവിടെ...?" അശോകൻ കൈയിലെ കവർ പ്രജിതക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു.

"ഓ മക്കളെ രണ്ടിനേം കുറിച്ച് പറയണ്ടല്ലോ രണ്ടും രണ്ട്

💬 Comments

View all comments