Chapter Title : കരിയും കനലും [Irul Mashi]
മുറിയിൽ ഫോണും കുത്തി ഇരിക്കുക ആകും. പുതിയ ഓരോ പരിപാടിയും ഒപ്പിച്ചു വെച്ചിട്ടുണ്ട്.
പിള്ളേരുടെ താളത്തിനൊത്ത് തുള്ളാൻ നിങ്ങള് ഉള്ളതിന്റെയാ..." പ്രജിത അടുക്കളയിലേക്ക് നടക്കുന്ന വഴി പറഞ്ഞു.
"എന്താടി പുതിയ ഐറ്റം?" അശോകൻ ഷർട്ട് ഊരി കസേരയിൽ ഇട്ട് കൊണ്ട് ചോദിച്ചു.
"എനിക്ക് അറിഞ്ഞൂടാ... കൊച്ച് പിള്ളേരേം കൊണ്ട് കറങ്ങാൻ പോണം പോലും... അച്ചുന്റെയാ ഐഡിയ എന്ന്." തന്റെ ഭർത്താവ് ഊരിയിട്ട ഷർട്ട് കസേരയിൽ നിന്നും എടുത്ത് മുറിയിൽ കഴുകാൻ ഇടുന്നതിന്റെ കൂട്ടത്തിൽ ഇട്ട് കൊണ്ട് പ്രജിത പറഞ്ഞു.
"എന്നിട്ട്...?" അശോകൻ ചോദിച്ചു.
"എന്നിട്ട് എന്താ പെണ്ണുങ്ങൾക്ക് ആർക്കും കൂടെ വരാൻ വയ്യാ ഓണത്തിന്റെ തിരക്ക് എന്നൊക്കെ നമ്മളോട് കൂടെ ഒന്ന് പോകാൻ. എല്ലാം കൂടി എന്റെ നെഞ്ചത്തോട്ട് വെച്ച് തന്നേക്കുന്നു.
ഞാൻ പറഞ്ഞു അണ്ണനോട് ചോദിക്കാതെ ഒന്നും പറയാൻ പറ്റില്ല എന്ന്. എന്നിട്ട് നിങ്ങള മൂത്ത സന്തതി പറയുന്നു അവള് പറഞ്ഞ നിങ്ങള് സമ്മതിക്കും എന്നൊക്കെ..."
മുറിയിൽ നിന്നും മാറ്റിയുടുക്കാൻ കൈലി കൊണ്ട് തന്റെ ഭർത്താവിന്റെ കൈയിൽ കൊടുത്തിട്ട് പ്രജിത പറഞ്ഞു.
"ഓഹോ ഝാൻസി റാണി അങ്ങനെ ഒക്കെ ഓരോന്ന് ഒപ്പിച്ചു വെച്ചേക്കുക ആണാ... ആ എന്തായാലും ചോദിച്ചു നോക്കട്ടെ..." കൈലി ഉടുത്തു മുണ്ട് പ്രജിതയുടെ കൈയിൽ കൊടുത്തിട്ട് അശോകൻ പറഞ്ഞു.
"ഓ ഇനി ഞാൻ പറഞ്ഞ് നിങ്ങള് അറിഞ്ഞതായിട്ട് ഭാവിക്കണ്ട, അവള് തന്നെ പറയട്ടെ..." ഉരിഞ്ഞു വാങ്ങിയ മുണ്ടുമായി അടുക്കളപ്പുറത്തേക്ക് പോകുന്ന വഴിക്ക് പ്രജിത പറഞ്ഞു.
"എന്നാ അങ്ങനെ ആകട്ടെ..." അശോകൻ പതിയെ കസേരയിലേക്ക് ഇരുന്നിട്ട് സീരിയലിലേക്ക് കണ്ണ് നട്ടു.
എട്ടു മണി കഴിഞ്ഞ്
💬 Comments
View all comments