Chapter Title : കരിയും കനലും [Irul Mashi]
സീരിയൽ നിർത്തി അശോകൻ വാർത്ത വെച്ചു അപ്പോഴേക്കും പ്രജിത എണീച്ച് പോയി അടുക്കളയിൽ രാത്രിയിലേക്ക് ചോറിനുള്ള ഉച്ചക്കത്തെ കറി ചൂടാക്കാൻ തുടങ്ങി.
"അച്ചൂ... അമ്മൂ... ഇങ്ങോട്ട് ഇറങ്ങി വാടിയേളെ... ഏത് നേരവും കതകും അടച്ചിരിക്കാതെ..." അടുക്കളയിൽ നിന്ന് പ്രജിത വിളിച്ചു പറഞ്ഞു.
വാർത്ത കണ്ട് കൊണ്ട് ഇരിക്കുന്ന അശോകന് തന്റെ ഭാര്യയുടെ വിളി മക്കളുടെ കാതുകളിൽ എത്തിയിട്ടില്ല എന്ന് മനസ്സിലായി. പതിയെ തന്റെ കുടവയർ ഒന്ന് ഒതുക്കി കൈലി മുറുക്കി ഉടുത്തിട്ട് മെല്ലെ എണീച്ച് മക്കളുടെ മുറികളുടെ അടുത്തേക്ക് നടന്നു.
"അച്ചൂ... അമ്മൂ..." വാതിലിനു അടുത്ത് നിന്നു കൊണ്ട് അശോകൻ മുട്ടി വിളിച്ചു.
ഉടനെ കതക് തുറന്ന് രണ്ടുപേരും വെളിയിൽ വന്നു. അശോകനെ കണ്ടയുടൻ അരുണിമയുടെയും അനുഷയുടെയും മുഖത്ത് പ്രകാശം പരന്നു. അവരുടെ കണ്ണുകളിൽ ആ തിളക്കത്തോടെ അവർ തന്റെ അച്ഛന്റെ രണ്ട് കൈകളിലും തോളിലുമായി കെട്ടിപിടിച്ചു.
"അച്ഛൻ വന്നായിരുന്നോ?" ഇളയ മകൾ അനുഷ ചോദിച്ചു.
"മക്കള് രണ്ടാളും പഠിത്തത്തിൽ മുഴുകി ഇരുന്നത് കൊണ്ട് അച്ഛൻ വന്നതൊന്നും അറിഞ്ഞില്ല അല്ലേ..." അശോകൻ കളിയാക്കി കൊണ്ട് ചോദിച്ചു.
അതിന് മറുപടി ഒന്നും പറയാതെ അവർ ഒരു കള്ള ചിരിയിൽ ഒതുക്കി അച്ഛനോടൊപ്പം ഹാളിലേക്ക് നടന്നു. ഹാളിൽ തീൻമേശയിൽ വന്ന് അവർ അച്ഛന് അരികിലായി ഇരുന്നു.
അപ്പോഴേക്കും പ്രജിത അടുക്കളയിൽ നിന്ന് ഹാളിലേക്ക് എത്തിയിരുന്നു.
"അയ്യോ... അച്ഛനും മക്കളും കൈയ്യും കഴുകി വന്ന് ഇരിക്കുക ആയിരുന്നോ... അടിയൻ ഇപ്പോ ആഹാരം കൊണ്ട് വരാമേ..." പ്രജിത കളിയാക്കി കൊണ്ട് പറഞ്ഞു.
"എണീച്ച് പോയി എടുത്തോണ്ട് വാടി... നിന്റെയൊക്കെ വേലക്കാരിയാ ഞാൻ..." ദേഷ്യത്തോടെ
💬 Comments
View all comments