0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 138.1K

പ്രജിത വീണ്ടും കൂട്ടിച്ചേർത്തു.

അത് കേട്ട് രണ്ട് മക്കളും ചാടി എണീച്ച് അടുക്കളയിലേക്ക് ഓടി. അത് കണ്ട് അശോകൻ അറിയാതെ ചിരിച്ചു പോയി. തന്റെ ഭർത്താവിന്റെ ചിരി കണ്ടിട്ട് പ്രജിത ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് അടുക്കളയിലേക്ക് വീണ്ടും നടന്നു.

ആഹാരവും വെള്ളവുമായി എല്ലാവരും മേശയിൽ ഇരിപ്പായി. തന്റെ ഭർത്താവിന് ആഹാരം വിളമ്പി കൊടുത്ത് പ്രജിതയും ഒരു കസേരയിൽ ഇരുന്നു. മക്കൾ രണ്ടുപേരും നേരത്തെത്തെ പോലെ തങ്ങളുടെ അച്ഛന് ഇടവും വലവുമായി ഇരുന്നു ആഹാരം കഴിച്ചു തുടങ്ങി.

"അച്ഛാ... ഒരു കാര്യം പറയാനുണ്ട്..." അരുണിമ തന്നെ തുടക്കം കുറിച്ചു.

"മ്മ്... എന്തര്... പറ കേക്കട്ടെ..." ഒന്നുമറിയാത്ത പോലെ അശോകൻ ആഹാരം കഴിച്ചു കൊണ്ട് പറഞ്ഞു.

"അടുത്ത ആഴ്ച ഓണം അല്ലേ... അപ്പൊ നമുക്ക് അതിന് രണ്ട് മൂന്നു ദിവസം മുന്നേ കൊടൈക്കനാൽ ഒക്കെ പോയിട്ട് വരാം എന്ന് ഞാൻ ഒരു പ്ലാൻ ഇട്ടായിരുന്നു..."

അരുണിമ അച്ഛന്റെ മുഖത്തേക്ക് ചരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.

"അതിനെന്താ... അച്ഛന് നേരം കാണില്ല മക്കള് പോയിട്ട് വാ..." അധികം ഗൗനിക്കാത്തത് പോലെ ആഹാരത്തിൽ മുഴുകികൊണ്ട് അശോകൻ മറുപടി പറഞ്ഞു.

"അച്ഛാ... ഞാൻ ഒറ്റക്ക് പോണ കാര്യമല്ല പറഞ്ഞത്. ചിന്നൂം ചച്ചും ബാക്കി പിള്ളേര് സെറ്റ് എല്ലാം കൂടി ചേർന്ന് പോകാനാ..." അരുണിമ ചിണുങ്ങി കൊണ്ട് പറഞ്ഞു.

"ഓ അങ്ങനെ ആയിരുന്നോ... അച്ഛൻ അനുവാദം തന്നിരിക്കുന്നു... പൈസ വല്ലതും വേണോ...?" അശോകൻ ചോദിച്ചു.

"ഈ അച്ഛന്റെ കാര്യം അമ്മയെ പോലെ ചോറും മീനും കണ്ടാൽ പിന്നെ ഒന്നും കേക്കൂല... നമ്മൾ എങ്ങനെയാ ഒറ്റക്ക് പോണത്

💬 Comments

View all comments