0%

Chapter Title : കരിയും കനലും [Irul Mashi]

Author : Irul Mashi Read All Parts 145.1K

അച്ഛനും കൂടി വരണം.

അച്ഛന്റെ പരിചയത്തിൽ വണ്ടിയും വിളിക്കണം." അരുണിമ എല്ലാം കൂടി പറഞ്ഞു.

"ഓഹോ... അപ്പോ ഇത്രേം പരിപാടി ഒപ്പിച്ചു വെച്ചിട്ടാണ് അച്ഛനെ സോപ്പിടാൻ വന്നത് അല്ലേ..." ആഹാരം കഴിച്ചു വെള്ളം കുടിച്ച് കൊണ്ട് അശോകൻ പറഞ്ഞു.

"അച്ഛാ പ്ലീസ് അച്ഛാ... നമ്മളെ ഒക്കെ പിന്നെ ആര് കൊണ്ട് പോകാന... ഒന്ന് ശരിയാക്ക് അച്ഛാ... പ്ലീസ്... എന്റെ ചക്കര അച്ഛനല്ലേ..." അരുണിമ കൊഞ്ചി.

"അതേ അച്ഛാ നല്ല അച്ഛനല്ലേ... ചേച്ചി പറഞ്ഞത് പോലെ നമ്മൾക്ക് അടിച്ചു പൊളിക്കാം അച്ഛാ..." ഏറ്റു പിടിച്ചുകൊണ്ട് ഇളയ മകൾ അനുഷ കൂടി കൊഞ്ചി.

"ആ ആ... ശരി ശരി... നമുക്ക് ശരിയാക്കാം..." അശോകൻ സമ്മതിച്ചു കൊണ്ട് പതിയെ കൈകഴുകാൻ എണീച്ചു.

അരുണിമ തന്റെ പദ്ധതി ഫലം കണ്ടതിന്റെ സന്തോഷത്തിൽ അമ്മയെ നോക്കി കൊഞ്ഞനം കുത്തി.

"ഒരൊറ്റ ഒരെണ്ണം അങ്ങ് വെച്ച് തന്നാലുണ്ടല്ലോ..." എച്ചിൽ കൈ ഓങ്ങി കൊണ്ട് പ്രജിത കലിച്ചു.

"ആ ആ എന്തോന്ന് അവിടെ പ്രശ്നം..." കൈ കഴുകി തന്റെ ഭാര്യയുടെ സാരിത്തുമ്പിൽ തുടച്ചു കൊണ്ട് ബഹളത്തിൽ അശോകൻ ഇടപെട്ടു.

"നിങ്ങളാണ് ഇതിനെ രണ്ടിനേം വഷളാകുന്നത്... എന്ത് പറഞ്ഞാലും അങ്ങ് സമ്മതിച്ചു കൊടുത്തോളും... കെട്ടിച്ചു വിടാറായി ഒന്നിനെ എന്നിട്ടും ഇപ്പോഴും പിള്ളേരെ കൂടി കളിച്ചോണ്ട് നടക്കുന്നു..."

ദേഷ്യത്തോടെ തന്റെ ഭർത്താവ് കഴിച്ച എച്ചിൽ പാത്രവുമെടുത്ത് പ്രജിത അടുക്കളയിലേക്ക് പോയി.

അടുക്കളയിലെ പാത്രം കഴുകലും ഒതുക്കി വെയ്പ്പും കഴിഞ്ഞ് അമ്മുവും അച്ചുവും വീണ്ടും മുറിയിലേക്ക് ഓടി. പ്രജിത അപ്പോഴും പിറ്റേന്ന് കാലത്തേക്കുള്ള പലഹാരത്തിന് കറിക്ക് വേണ്ടി ഗ്രീൻപീസ് എടുത്ത് വെള്ളത്തിലിടുന്ന

💬 Comments

View all comments